പിഷാരോടി സമാജം കൊടകര ശാഖയുടെ 2026 മെയ് മാസത്തെ യോഗം 17 -5 -2026 ഞായറാഴ്ച ആളൂർ ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ രൂപേഷ് രാഘവന്റെ ഭവനത്തിൽ വച്ച് ചേർന്നു .
ശ്രീറാം രൂപേഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റു ആദരണീയ വ്യക്തികളുടെയും വിയോഗത്തിൽ മൗനം ആചരിച്ചു.
ഗൃഹനാഥൻ രൂപേഷ് യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കേന്ദ്ര പ്രസിഡന്റ് ശ്രീ A രാമചന്ദ്ര പിഷാരോടിയുടെ സാന്നിധ്യം ഏറെ സന്തോഷകരമായി.
മുൻ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം നേർന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശാഖയുടെ പുതിയ ഭരണ സമിതി അംഗങ്ങൾ സ്ഥാനങ്ങൾ സ്വീകരിച്ചു.
ശാഖ പ്രസിഡന്റ് ഉഷ ശ്രീധരൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു.
പിഷാരോടി സമാജം ഏറ്റെടുത്ത മുരിയാട് പാറേക്കാട്ടുകര ഗോവിന്ദപുരം ക്ഷേത്രത്തിന്റെ രേഖകൾ ശാഖ പ്രസിഡന്റ് ന് കൈമാറി.
ആയതിന്റെ നിയമാവലി ശാഖ സെക്രട്ടറി ജയൻ ടി ആർ വായിച്ച് അവതരിപ്പിച്ചു. ആയതിന്റെ ട്രസ്റ്റ് രൂപീകരണം അടക്കമുള്ള കൂടുതൽ തീരുമാനങ്ങൾക്ക് ശേഷം അംഗത്വങ്ങൾ സ്വീകരിക്കുന്നതിന് തീരുമാനിക്കുകയും എല്ലാവരും അംഗങ്ങളാകുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
പിഷാരോടി സമാജത്തിന് അഭിമാനമായി കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ. രമേഷ് പിഷാരോടിക്ക് അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ചതോടൊപ്പം തൊട്ടടുത്ത ഒരു പരിപാടിയിലേക്ക് അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണമെന്നും യോഗം തീരുമാനിച്ചു.
വിവിധ പരീക്ഷകളിൽ മികച്ച വിജയം വരിച്ച കൃഷ്ണ പി ആർ (കേരള SSLC), അനാമിക (CBSE 10th), ദിയ രാജീവ് (CBSE 12th), ഭരത് P ജയൻ (BSc Computer ), സ്പോർട്സ് താരവും ശാഖയുടെ അഭിമാനവുമായി പുതിയതായി കേരള റവന്യു സർവിസ് ൽ പ്രവേശിക്കുന്ന ഗോപിക നാരായണൻ എന്നിവരെ അനുമോദിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി ടെക്ക് ബിരുദം പൂർത്തീകരിക്കുന്ന അനുരാഗ് ഹരിദാസ്, ഹരിനാരായണൻ K P, ഹരിശങ്കർ K P, രാജശ്രീ ജെയ്ശീൽ എന്നിവർക്ക് ഭാവുകങ്ങൾ ആശംസിച്ചു.
സുവർണ്ണം ചൊവ്വര, സംഘാടന മികവ് കൊണ്ടും, പരിപാടികള്‍ കൊണ്ടും, അംഗബലം കൊണ്ടും മികച്ചതായെന്നും പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സുവര്‍ണ്ണം ചൊവ്വരയുടെ നടത്തിപ്പിന് ഹൃദ്യമായ അഭിനന്ദനം ശ്രീ വിജയൻ ചൊവ്വരക്കും മറ്റു ചൊവ്വര ശാഖ പ്രവർത്തകർക്കുമായി രേഖപ്പെടുത്തി.
ആയതിൽ പങ്കെടുത്ത് പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള തുളസീദളം കലാ സാംസ്കാരിക സമിതിയുടെ സർട്ടിഫിക്കറ്റുകൾ കേന്ദ്ര പ്രസിഡന്റ്, ശാഖ സെക്രട്ടറി എന്നിവർ കലാകാരൻമാർക്ക് വിതരണം ചെയ്തു.
ശ്രീ രാജൻ സിതാര പൊതു അവലോകനം നടത്തി സംസാരിച്ചു.
കേന്ദ്രത്തിന്റെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിച്ച് കേന്ദ്ര പ്രസിഡന്റ് സംസാരിക്കുകയും, കൊടകര ശാഖ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
കൊടകര ശാഖയുടെ സ്ഥാപനം ഏപ്രിൽ 16 നാണ് എന്നതിനാൽ എല്ലാ വർഷവും ഈ ദിവസം വാർഷികമായി ആഘോഷിക്കുന്നതും ഉചിതം ആണെന്നുള്ള മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ശ്രീ കെ.എ. പിഷാരോടി അഭിപ്രായപ്പെട്ടിട്ടുള്ളത് യോഗത്തെ അറിയിച്ചത് ഏവരും സഹർഷം സ്വാഗതം ചെയ്തു.
ഒരു വെൽഫയർ നിധിക്കായി പിറന്നാൾ ദിനങ്ങളിൽ ഒരു ചെറിയ തുക നൽകുന്ന പിറന്നാൾ മധുരത്തിലൂടെ നന്മ എന്ന ആശയം ശ്രീ രാജൻ സിതാര അവതരിപ്പിക്കുകയും ഏവരും ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. ആയതിലേക്കുള്ള ആദ്യ വിഹിതം വല്ലച്ചിറ പിഷാരത്ത് ശ്രീ പി പി രാധാകൃഷ്ണൻ പ്രസിഡണ്ടിന് കൈമാറുകയും ചെയ്തു.
കൊടകര
ശാഖയിലെ ഡയറക്ടറിക്കുള്ള വിവരങ്ങൾ സോഫ്റ്റ് കോപ്പി തയ്യാറാണെന്ന് രാമചന്ദ്രൻ ടി പി അറിയിച്ചു. അതിൽ ആവശ്യമായ മാറ്റങ്ങളും കൃത്യതയും വരുത്തി പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിൽ വരുന്ന ഓണത്തിന് പ്രകാശനം ചെയ്യുന്നതിന് തീരുമാനിച്ചു.
ജോയിന്റ് സെക്രട്ടറി രമ്യ രാധാകൃഷ്ണൻ മുൻമാസ യോഗ റിപ്പോർട്ടും, ട്രഷറർ കെ പി ശശി കണക്കും അവതരിപ്പിച്ചത് ഏകകണ്ഠേന അംഗീകരിച്ചു.
വിവിധ വിഷയങ്ങളിലെ സജീവമായ ചർച്ചകൾക്ക് ശേഷം കെ പി മോഹനൻ യോഗത്തിന് എത്തിച്ചേർന്നവർക്കും യോഗം നടത്തുവാൻ എല്ലാ സൗകര്യവും ഒരുക്കിത്തന്ന രൂപേഷ് രാഘവനും കുടുംബത്തിനും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനു ശേഷം 5.20ന് യോഗം അവസാനിച്ചു.

