ചൊവ്വര ശാഖയുടെ 50 ആം വാർഷികമായ “സുവർണ്ണം ചൊവ്വര 2026” ആലുവ തോട്ടുമുഖം YMCA ഓഡിറ്റോറിയത്തിൽ 10/05/26 ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു.
രാവിലെ 9.30 ന് ശാഖ പ്രസിഡന്റ് ശ്രീ K. വേണുഗോപാൽ പതാക ഉയർത്തി.
കേന്ദ്ര പ്രസിഡന്റ് ശ്രീ A. രാമചന്ദ്രൻ പിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ K. P. ഹരികൃഷ്ണൻ പിഷാരോടി ശ്രീ. K. P. രവീന്ദ്രൻ, ശ്രീ മൂഴിക്കുളം വിവേക് , മറ്റു കേന്ദ്ര ഭാരവാഹികൾ, ശാഖ ഭാരവാഹികൾ, ശാഖ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വീശിഷ്ടാതിഥികളെ താളമേളങ്ങളോടെ വേദിയിലേക്ക് ആനയിച്ചു.
സെക്രട്ടറി ശ്രീ വിജയൻ സന്നിഹിതരായ എല്ലാവരെയും സ്വാഗതം ചെയ്തു.
സുവർണ്ണ ജൂബിലി സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തിയ ശേഷം നല്ലൊരു പ്രസംഗത്തിലൂടെ ശ്രീ കെ പി രവീന്ദ്രൻ നിർവ്വഹിച്ചു.
കുട്ടിക്കാലത്തെ ദാരിദ്യം, തൻ്റെ ജീവിതത്തിൽ എന്തിനേയും നേരിടാനുള്ള ഒരു കരുത്തായി മാറി എന്ന് ശ്രീ. രവീന്ദ്രൻ തൻ്റെ ഉദ്ഘാടക പ്രസംഗത്തിൽ പറഞ്ഞു.
സമാജത്തിലെ വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ താൽപ്പര്യമുള്ളർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും തൻ്റെ ഭാഗത്ത് നിന്നും നൽകാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
തുടർന്ന് ശാഖയിലെ മുതിർന്ന അംഗങ്ങളായ ശ്രീ എ.പി. രാഘവനെയും ശ്രീമതി കൗമുദി പിഷാരസ്യാരെയും ആദരിച്ചു.
ഈ വർഷം 70 വയസ് തികഞ്ഞ ശ്രീ. നാരായണൻ കുട്ടി, ശ്രീ ദാമോദര പിഷാരോടി (നായത്തോട് ), ശ്രീമതി ടി.പി. പാർവതി (ആലുവ ), ശ്രീ. മുരളീധരൻ പിഷാരോടി (പീരുമെട് ), ശ്രീ. സി.. സേതുമാധവൻ (ചൊവ്വര ) എന്നിവരെയും ആദരിച്ചു.
ചൊവ്വര ശാഖയുടെ ഡയറക്ടറി പ്രകാശനം സമാജം പ്രസിഡൻ്റ് ശ്രീ.രാമചന്ദ്ര പിഷാരോടി നിർവഹിച്ചു.
പുതുതായി തുടങ്ങുന്ന ചാരിറ്റി ഫണ്ടിൻ്റെ ഉത്ഘാടനം ശ്രീ കെ. ഭരതൻ ആദ്യത്തെ സംഭാവന ഖജാൻജി ശ്രീ വി.പി. മധുവിനു നൽകി ഉത്ഘാടനം ചെയ്തു.
ശ്രീ കെ.പി. രവീന്ദ്രനെ ശ്രീ.കെ.വേണുഗോപാലും ശ്രീ മൂഴിക്കുളം വിവേകി നെ ശ്രീ കെ.എൻ. വിജയനും ആദരിച്ചു.
കോട്ടയം, എറണാകുളം, കൊടകര, ഇരിങ്ങാലക്കുട,തൃശൂർ,വടക്കാഞ്ചേരി,പട്ടാമ്പി,പാലക്കാട്, കോങ്ങാട്, മഞ്ചേരി,ഗുരുവായൂർ, തിരുവനന്തപുരം മുംബൈ എന്നീ ശാഖകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
ശ്രീ വി.പി. മധു
സുവർണ ജൂബിലി സമ്മേളനത്തിന് എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞു.
വാർഷികത്തിന് ഏറ്റവും അനുയോജ്യമായ പേര് നൽകിയ ശ്രീ.കെ.പി.രവിക്ക് സമ്മാനവും നൽകി.
പിഷാരോടി സമാജത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ മുന്നോടിയായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് ശ്രീ.രാമചന്ദ്ര പിഷാരോടി നിർവ്വഹിച്ചു. സുവർണ ജൂബിലി ലോഗോ, പതാക എന്നിവ പ്രകാശനം ചെയ്തു.
ജന.സെക്രട്ടറി ശ്രീ.കെ.പി.ഹരികൃഷ്ണൻ, രാജൻ സിത്താര, ഋഷികേശ് പിഷാരോടി തുടങ്ങിയവരുടെ നേതൃത്തിൽ വ്യത്യസ്തമായ അവതരണത്തിലൂടെ വാർഷികാഘോഷങ്ങളുടെ സമാരംഭം ചൊവ്വര ശാഖയിൽ നിന്നും ആരംഭിച്ചു.
കൊടകര ഗോവിന്ദപുരം ക്ഷേത്രം സമാജം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി രേഖകൾ സമാജം ജനറൽ സെക്രട്ടറി കെ.പി.ഹരികൃഷ്ണൻ ഏറ്റുവാങ്ങി.
കലാപരിപാടികളുടെ ഉത്ഘാടനം ശ്രീ മൂഴിക്കുളം വിവേക് ഒരു ഗാനം ആലപിച്ചു നിർവഹിച്ചു.
തുടർന്ന് ശാഖയിൽ നിന്നുള്ള അംഗങ്ങളും മറ്റു ശാഖകളിൽ നിന്നുള്ളവരും ചേർന്നുള്ള കലാപരിപാടികളാണ് നടന്നത്. ചൊവ്വര ശാഖയിലെ തിരുവാതിര കളിയോടെയാണ് പരിപാടികൾ തുടങ്ങിയത്.
കൊടകര, ഇരിഞ്ഞാലക്കുട, എറണാകുളം എന്നീ ശാഖാകളാണ് പങ്കെടുത്തത്. ഒന്നിനൊന്നു മെച്ചം എന്ന നിലയിൽ എല്ലാവരുടെയും പരിപാടികൾ മികച്ചു നിന്നു.
കൊടകര ശാഖയുടെ നാടകം, നൃത്തം, ഇരിഞ്ഞാലക്കുടയിലെ ശാസ്ത്രീയ സംഗീതം, എറണാകുളം ശാഖയുടെ ഗംഭീരമായ നൃത്തവും(കഥകളി, മോഹിനിയാട്ടം എന്നിവ ചേർന്നത് ) അരങ്ങേറി.
സിനിമാ പാട്ടുകൾ, നാടൻ നൃത്തം, സിനിമാറ്റിക് നൃത്തങ്ങൾ, ക്ലാസിക്കൽ ഗാനങ്ങൾ, ക്ലാസിക്കൽ നൃത്തങ്ങൾ തുടങ്ങി എല്ലാ തരത്തിലുള്ള കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.
അവസാനമായി നടന്ന ഡി.ജെ. മ്യൂസിക്കിൽ ആബാലവൃദ്ധം അംഗങ്ങളും ചുവടു വെച്ചു.
അങ്ങനെ ‘സുവർണ്ണം ചൊവ്വര 2026 ‘ ശാഖയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ വാർഷികമായി മാറി.
