Site icon Pisharody Samajam

പാലക്കാട് ശാഖ 2026 മെയ് മാസ യോഗം

പിഷാരടി സമാജം പാലക്കാട് ശാഖയുടെ മെയ് മാസ യോഗം 17 /5/ 26ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്തി.
സെക്രട്ടറി ശ്രീ വി പി മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.
കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ പുണ്യാത്മാക്കളുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

സെക്രട്ടറി ശാഖ പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ട് 10/5/26 ന് ചൊവ്വരയിൽ നടന്ന സുവർണ്ണം ചൊവ്വര 2026 ആഘോഷത്തെക്കുറിച്ച് വിവരിച്ചു. പാലക്കാട് ശാഖയിൽ നിന്നും പ്രസിഡണ്ടും, സെക്രട്ടറിയും, ഒരു എക്സിക്യൂട്ടീവ് മെമ്പറും ചൊവ്വരയിൽ ആഘോഷത്തിൽ പങ്കെടുത്തതായി ഏവരെയും അറിയിച്ചു.
വളരെ ചിട്ടയോടെയും ഭംഗിയായും അമ്പതാം വാർഷികം അവതരിപ്പിച്ച ചൊവ്വര ശാഖയെ അഭിനന്ദിക്കുകയും എല്ലാ കലാപരിപാടികളും വളരെ മികവ് പുലർത്തി എന്നും പറയുകയും ചെയ്തു.

കൊടകര ഗോവിന്ദപുരം ക്ഷേത്രം സമാജം ഏറ്റെടുത്ത വിവരം ചൊവ്വര യോഗത്തിൽ പ്രസിഡൻറ് ശ്രീ രാമചന്ദ്രൻ പിഷാരടി ഏവരെയും അറിയിച്ച വിവരവും പങ്കുവെച്ചു.

24 /5/26 ന് ഗുരുവായൂരിൽ വച്ച് നടത്തുന്ന കേന്ദ്ര വാർഷികത്തെക്കുറിച്ച് സെക്രട്ടറി യോഗത്തിൽ സംസാരിച്ചു.

ഈ വർഷം പാസായ 10, 12 ക്ലാസിലെ വിദ്യാർത്ഥികളുടെ വിവരം ശേഖരിക്കാമെന്ന് തീരുമാനിച്ചു.
അവരെ അനുമോദിക്കാൻ ഉദ്ദേശിക്കുന്നതായും സെക്രട്ടറി അറിയിച്ചു. കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും ഓണാഘോഷവും കുടുംബ സംഗമവും നടത്താമെന്ന ആശയം എല്ലാവരും അംഗീകരിച്ചു.

പുതിയ വർഷം ആരംഭിച്ചത് കൊണ്ട് ശാഖയുടെ വരിസംഖ്യ പിരിവ് ആരംഭിക്കേണ്ടതുണ്ടെന്നും സെക്രട്ടറി പറയുകയുണ്ടായി.

യോഗത്തിൽ പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങൾ കേട്ടതിനു ശേഷം പാലക്കാട് എംഎൽഎ ശ്രീ രമേശ് പിഷാരടിയെ ശാഖ അനുമോദിക്കാനും ആദരിക്കാനും തീരുമാനിച്ചു. അദ്ദേഹത്തെ ബന്ധപ്പെട്ട തിന് ശേഷം സൗകര്യമായ സമയവും തീയതിയും തീരുമാനിച്ച് വേണ്ടത് ചെയ്യാമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.

ശാഖയുടെ പതിവ് കാര്യങ്ങൾ ചർച്ച ചെയ്തതിനു ശേഷം സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി പ്രകടനം നടത്തി.
അടുത്ത മാസത്തെ യോഗവും ഓൺലൈനായി നടത്താമെന്ന് തീരുമാനവും എടുത്തു 12 മണിക്ക് യോഗം അവസാനിച്ചു.

Exit mobile version