Site icon Pisharody Samajam

കോട്ടയം ശാഖ 2026 ഏപ്രിൽ മാസ യോഗം

തിയ്യതി: 12.4.2026
സ്ഥലം : നീണ്ടൂർ പാർക്ക്
സമയം : 3 pm

നീണ്ടൂർ പാർക്കിൽ നടന്ന യോഗം സുമംഗല പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. ജോയിന്റ് സെക്രട്ടറി പ്രവീണ്കുമാർ
ശാഖ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

ഭവനങ്ങളിൽ നിന്നു മാറി ആദ്യമായി പൊതു വേദിയിൽ നടന്ന ശാഖ യോഗത്തിൽ പൊള്ളുന്ന ചൂടിനെയും മറികടന്നു പതിവിലും കൂടുതൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. യോഗ നടപടികൾ വളരെ ഭംഗിയായി തന്നെ നടത്തുവാനും സാധിച്ചു.

A.P.അശോക് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര സമാജ പ്രവർത്തനങ്ങളെ കുറിച്ചും സമാജത്തിന്റെ സുവർണ ജൂബിലി ആഘോഷത്തെ കുറിച്ചും വിശദീകരിച്ചു.

ജോയിന്റ് സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

ശേഷം നടന്ന ചർച്ചയുടെ പ്രധാന വിവരങ്ങൾ :

1) പ്രതിനിധി സഭ യോഗത്തിൽ അവതരിപ്പിക്കുന്ന നിയമ ഭേദഗതിയുടെ മുഖ്യ വിവരങ്ങൾ യോഗം ചർച്ച ചെയ്തു അംഗീകരിച്ചു.

2) 12.5.26 നു തേക്കടി ഉല്ലാസ യാത്ര നടത്തുവാൻ തീരുമാനിച്ചു. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ പേരും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണവും ഉടൻ തന്നെ ശാഖ സെക്രട്ടറിയെ അറിയിക്കുവാൻ യോഗം ആവശ്യപ്പെട്ടു.

അർച്ചനയുടെയും അനാമികയുടെയും മനോഹര നൃതതം യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ആസ്വദിച്ചു.

പങ്കെടുത്ത എല്ലാവർക്കും സുരേന്ദ്ര പിഷാരടി
നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
കോട്ടയം ശാഖ

Exit mobile version