Site icon Pisharody Samajam

പാലക്കാട് ശാഖയുടെ 2026 ഏപ്രിൽ മാസ യോഗം

പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 18 /4/ 26ന് ഓൺലൈനായി നടത്തി.
പാലക്കാട് അസഹനീയമായ ചൂട് മൂലം വീടുകളിൽ വച്ച് നടത്തുവാൻ അസൗകര്യം ഉള്ളതിനാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഓൺലൈനായി യോഗം നടത്താമെന്ന് കഴിഞ്ഞ മീറ്റിങ്ങിൽ തീരുമാനമെടുത്തിരുന്നു.
കാലത്ത് 11:30ന് സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.
നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

ശാഖയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. ഏപ്രിൽ മാസം ആയതിനാൽ മെമ്പർമാരെ സമീപിച്ച് വരിസംഖ്യകൾ പിരിച്ചു തുടങ്ങണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.
19/4/26 ന്നു കേന്ദ്രത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും സെക്രട്ടറിയും പ്രസിഡണ്ടും സ്ഥലത്തില്ലാത്തതിനാൽ മറ്റാരെങ്കിലും ശാഖയെ പ്രതിനിധീകരിക്കണമെന്ന് യോഗത്തിൽ പറഞ്ഞു.
ചൂട് മൂലം അസുഖങ്ങളും ഉള്ളതുകൊണ്ട് പലർക്കും അസൗകര്യങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു.
ഈ വർഷത്തിലും ഓണാഘോഷം നടത്തണമെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു. ഏവരും അത് അംഗീകരിച്ചു.

അടുത്ത മാസം ഓൺലൈനായി മീറ്റിംഗ് കൂടാമെന്ന് തീരുമാനിച്ചു.

യോഗത്തിന് എത്തിച്ചേർന്നവരെ സെക്രട്ടറി നന്ദി അറിയിച്ചു .
12.30ന് യോഗം സ മംഗളം അവസാനിച്ചു.

Exit mobile version