Site icon Pisharody Samajam

കൊടകര ശാഖയുടെ 2025 -2026 വർഷത്തെ വാർഷിക യോഗം

കൊടകര ശാഖയുടെ 2025-2026 ലെവാർഷിക പൊതുയോഗവും കുടുംബ സംഗമവും12 -4 -2026 കൊടകര പുലിപ്പാറക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു .
സ്നേഹസംഗമങ്ങളുടെയും ഒത്തൊരുമയുടെയും ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയി. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും വാർഷിക പൊതുയോഗവും കുടുംബസംഗമവും വളരെ ഭംഗിയായി തന്നെ നടന്നു. കേന്ദ്രഭാരവാഹികളുടെ സാന്നിധ്യവും നിറഞ്ഞ സദസ്സും വിവിധ കലാപരിപാടികളും സദസ്സിനെ വർണ്ണാഭമാക്കി.

രാവിലെ 9 30 ന് നാരായണീയ പാരായണതോടെ വാർഷികാഘോഷം ആരംഭിച്ചു.
സാരംഗി ആർ ഈശ്വരപ്രാർത്ഥന ചൊല്ലി ഔദ്യോഗിക യോഗം ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമാജ അംഗങ്ങൾക്കായി മൗനപ്രാർത്ഥന നടത്തി.

ശ്രീ രാജൻ സിത്താര യോഗത്തിന് എത്തിച്ചേർന്നവർക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു.
ശാഖ പ്രസിഡൻറ് ഉഷാശ്രീധരൻ അധ്യക്ഷത വഹിച്ചു സംസാരിക്കുകയും രണ്ടു വർഷക്കാലം സമാജംനൽകിയ പിന്തുണയ്ക്ക് പ്രത്യേകം നന്ദി പറയുകയും ചെയ്തു.

കേന്ദ്ര പ്രസിഡൻറ് രാമചന്ദ്ര പിഷാരടിയുടെ അഭാവത്തിൽ ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ ഭദ്രദീപംകൊളുത്തി കൊടകര ശാഖയുടെ 2026 പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പിഷാരോടി സമാജത്തിന്റെ ഗോൾഡൻ ജൂബിലി 2027 നടത്തുന്നതിനെ കുറിച്ചും അതിൻറെ ഉദ്ഘാടനം 2026 മെയ് 10ന് ചൊവ്വരശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന ചൊവ്വരശാഖ ജയന്തി എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. സമാജത്തിന്റെ നേതൃത്വത്തിൽ ഗോവിന്ദപുരം അമ്പലം സമാജം ഏറ്റെടുത്തതിനെ പറ്റി പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. യുവാക്കൾ ശാഖ പ്രവർത്തനങ്ങളിൽ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകതയെ പറ്റിയും വിശദമായി സംസാരിച്ചു.
നമ്മുടെ ശാഖയിൽ സംസ്കൃത സ്കോളർഷിപ്പിന് അർഹരായ ശ്രീരാം സി ആർ (8th std ), സാരംഗി ആർ (7th std) എന്നീ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ആശംസകൾ അർപ്പിച്ച് സംസാരിച്ച കൊടകര ശാഖ മുൻ പ്രസിഡൻ്റും ശാഖയിലെ മുതിർന്ന അംഗവുമായ കെ എ പിഷാരടി ശാഖ പ്രവർത്തനങ്ങളിൽ തൻറെ അനുഭവങ്ങൾ പങ്കുവെക്കുകയും ഏപ്രിൽ 16 പിഷാരോടി സമാജം സ്ഥാപക ദിനമായി ആചരിക്കണം എന്നും അതിന് കൊടകര ശാഖ തന്നെ മുന്നിട്ടിറങ്ങണമെന്നും ആശംസ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

അതിനു ശേഷം സംസാരിച്ച കേന്ദ്ര വൈസ് പ്രസിഡൻറ് സി പി രാമചന്ദ്ര പിഷാരടി കൊടകര ശാഖയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നും വരുംകാല പ്രവർത്തനങ്ങൾക്ക് എല്ലാവിധത്തിലുള്ള ആശംസകളും നേർന്നു.
സെക്രട്ടറിരമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ കെ പി ശശി അവതരിപ്പിച്ച വാർഷിക കണക്കുകളും പൊതുയോഗം അംഗീകരിച്ചു.

നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനാൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു.

വരണാധികാരി :ശ്രീ കെ പി ഹരികൃഷ്ണൻ.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സാരഥികൾ :

പ്രസിഡൻറ് : ഉഷാശ്രീധരൻ
വൈസ്പ്രസിഡൻ്റ് :കെ പി മോഹനൻ
സെക്രട്ടറി. : TR ജയൻ
ജോയിൻ്റ് സെക്രട്ടറി. : രമ്യ രാധാകൃഷ്ണൻ
ട്രഷറർ . :കെ പി ശശി
ജോയിൻ്റ് ട്രഷറർ : പീയൂഷ് ഗിരിജൻ

കമ്മിറ്റി അംഗങ്ങൾ :

രാജൻ സിത്താര
സിപി രാമചന്ദ്രൻ
കെ പി രവീന്ദ്രൻ
നഹുഷ് വിജയൻ
കെ പി കൃഷ്ണകുമാർ
കുമാരി കൃഷ്ണൻ ശാന്തഹരിഹരൻ
ബിന്ദു രാമനാഥൻ
സതി മണികണ്ഠൻ
T.P രാമചന്ദ്രൻ
VP ജയൻ.
MP രാജൻ
P P രാധാകൃഷ്ണൻ
ആഷിക്
പി ജി ജയകുമാർ

പുതിയ ഭരണസമിതി അംഗങ്ങളെ യോഗം ഹർഷാരവത്തോടെ സ്വീകരിച്ചു.
മുൻ ഭരണസമിതിക്ക് അനുമോദനങ്ങളും പുതിയ ഭരണസമിതിക്ക് എല്ലാ ഭാവുകങ്ങളും ആശംസിച്ചു. ശ്രീമതി
കുമാരി കൃഷ്ണൻ്റെ നന്ദിയോടെ പൊതുയോഗ നടപടികൾ അവസാനിച്ചു.

തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നടന്നു.
അൻപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന തൃക്കൂർ പിഷാരത്ത് വേണുഗോപാലൻ, വരന്തരപ്പിള്ളി കൂട്ടാല പിഷാരത്ത് ബേബി .എന്നിവരെ പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് ആദരിക്കുകയും സദസ്സ് ഒരുമിച്ച്
വിവാഹ വാർഷിക ആശംസകൾ നേരുകയും ചെയ്തു.

മാർച്ച് 13 ന്
അശീതി ആഘോഷിച്ച വേണുഗോപാലിനുംഎല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം നടന്ന വിവിധ കലാപരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടെയും പ്രാതിനിധ്യം കൊണ്ട് വളരെയധികം ഹൃദ്യമായിരുന്നു.

പരിപാടികൾ അവതരിപ്പിച്ചവർ :
നാരായണീയം :ശ്രീരാം രൂപേഷ് , മാധുരി മോഹനൻ.വിജയലക്ഷമി പ്രഭാകരൻ. പുഷ്പഗിരിജൻ . കുമാരി കൃഷ്ണൻ. യശോധഗോപി

തിരുവാതിര :
ജയശ്രീ രാജൻ,കുമാരി കൃഷ്ണൻ, അമ്പിളി ശശി ,മാധുരി മോഹനൻ . ഗീതാ രാമചന്ദ്രൻ. രമ്യ രാധാകൃഷ്ണൻ . ശാന്ത ഹരിഹരൻ. ശ്രീദേവി .ദർശന പ്രശാന്ത് .സുമിത്ര പിയൂഷ്

ഗാനാലാപനം :
അങ്കിതാ രാജു ദേവതീർത്ഥ, ഭാവയാമി, സാരംഗി, അശ്വതി, ആദിഷ്, അഭിനന്ദ, അഥർവ്, പ്രസന്നൻ, ശ്രീദേവി, ശ്രീഹരി,നീതു, ബിന്ധ്യ അനീഖ,രമണി.

കവിത :
ഭാമ വിശ്വനാഥൻ

നൃത്തം. :
ഭാവയാമി, ദേവ തീർത്ഥ, കൃതി, സാരംഗി, ആദിദേവ്, ധനജ്ഞയ്.

നാടകം:
KP മോഹനൻ
രാജൻസിതാര
TPരാമചന്ദ്രൻ
TR ജയൻ
പ്രസന്നൻ
ഉഷശ്രീധരൻ
ശാന്താ ഹരിഹരൻ
.ബിന്ദു രാമനാഥൻ
രമ്യരാധാകൃഷ്ണൻ

കലാപരിപാടികളിൽ പങ്കെടുത്തവർക്ക് പ്രസിഡൻറ് ഉഷാശ്രീധരനും കേന്ദ്ര വൈസ് പ്രസിഡൻറ് സിപി രാമചന്ദ്ര പിഷാരടിയും ഉപഹാരങ്ങൾ നൽകി.
ടി പി രാമചന്ദ്രൻ കലാപരിപാടികൾ അവതരിപ്പിച്ചവർക്കും നമ്മളുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഇത്രയും ഭംഗിയാക്കാൻ എത്തിച്ചേർന്ന എല്ലാം ശാഖാ അംഗങ്ങൾക്കും നന്ദി പറയുകയും ചെയ്തു.

കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനു ശേഷം 4.30 ന് യോഗം അവസാനിച്ചു.

Exit mobile version