പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025-26 വർഷത്തെ വാർഷിക പൊതുയോഗവും ഏപ്രിൽ മാസ കുടുംബയോഗവും
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025-26 വർഷത്തെ AGM ( Business meeting) ഉം ഏപ്രിൽ മാസത്തെ കുടുംബയോഗവും 5/4/26 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.00 മണിക്ക് മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീ മുകുന്ദൻ്റെ വസതിയിൽ വെച്ച് ഭംഗിയായി നടത്തി. ക്ഷണിതാക്കളായ സമാജം കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരി കൃഷ്‌ണൻ, സമാജം 50-ാം വാർഷികത്തിൻ്റെ (GOLDEN JUBILE YEAR) ജനറൽ കൺവീനർ ശ്രീ രാജൻ സിത്താര എന്നിവരെ വേദിയിലേക്ക് ശാഖാ പ്രസിഡണ്ട് സ്നേഹപൂർവ്വം ക്ഷണിച്ചു.
ശ്രീ ഹരികൃഷണൻ, രാജൻ സീത്താര, ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ, രാജൻ പിഷാരോടി , ഗൃഹനാഥൻ പി.മുകുന്ദൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചതോടെ വാർഷികത്തിന് തുടക്കമായി.
ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീമതി പ്രമീളാ മുകുന്ദൻ പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ മുകുന്ദൻ വാർഷികത്തിൽ പങ്കെടുക്കാൻ എത്തിയ സമാജം കേന്ദ്ര ജനറൽ സെക്രട്ടറി ശ്രി ഹരികൃഷ്ണനെയും, ശ്രീ രാജൻ സിത്താരയെയും വാർഷികത്തിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാ മെംബർമാരെയും സ്വാഗതം ചെയ്തു. മൺമറഞ്ഞ സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരജ്ഞാലികൾ അർപ്പിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ കാലഘട്ടത്തിൽ സമുദായ അംഗങ്ങൾക്കു കിട്ടിയ പുരസ്ക്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ ആശംസകൾ അറിയിച്ചു. ഈ യോഗത്തിൽ കൂടുതൽ മെംബർമാർ പങ്കെടുത്തതിൽ പ്രസിഡണ്ട് സന്തോഷം രേഖപ്പെടുത്തി.
കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ സമാജത്തിൻ്റെ മൊത്തത്തിലുള്ള കാര്യങ്ങൾ വിശദീകരിച്ചു.
PEWS, തുളസിദളം, കലാ സാംസ്കാരിക സമിതി, ഗുരുവായൂർ ഗസ്റ്റ് ഹൗസിൻ്റെ പ്രവർത്തനങ്ങൾ ,
50-ാം വാർഷികത്തിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് ജനറൽ സെക്രട്ടറി സംസാരിച്ചു.
ചിട്ടയോടെ എല്ലാ മാസങ്ങളിലും കുടുംബ യോഗങ്ങൾ നടത്തുന്ന ഊർജ്വസ്വലമായ ശാഖയാണ് ഇരിങ്ങാലക്കുട ശാഖയെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. പ്രത്യേകിച്ച് ഇരിങ്ങാലക്കുട ശാഖ ചാരിറ്റിയിലുടെ ചികിത്സാ സഹായങ്ങൾ ശാഖക്ക് പുറത്ത് മറ്റ് ശാഖകളിലെ അവശത അനുഭവിക്കു ന്നവർക്കും ചെയ്യുന്ന കാര്യം പ്രശംസിനിയമാണെന്നും ശാഖയിലെ തന്നെ ഒരു മെംബർക്ക് മാസം തോറും രൂപ 1000 വെച്ച് പെൻഷൻ കഴിഞ്ഞ ഫിബ്രുവരി മുതൽ കൊടുക്കുന്ന കാര്യവും അഭിനന്ദിക്കേണ്ടതാണെന്നും പറഞ്ഞു. ശാഖയുടെ പ്രസിഡണ്ടായി ദീർഘകാലമായി മുന്നിൽ നിന്ന പ്രവർത്തിക്കുന്ന ശ്രീമതി മായാ സുന്ദരേശ്വരൻ്റെയും മറ്റ് ശാഖ ഭാരവാഹികളുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
തുടർന്ന് സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ശാഖാ ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കി internal ഓഡിറ്റ് ചെയ്ത് കിട്ടിയ ഒരു വർഷത്തെ വരവ് ചിലവ് കണക്കുകളും സഭയുടെ അംഗീകാരത്തിനായി അവതരിപ്പിച്ചു.
വാർഷിക റിപ്പോർട്ടും , വരവ് ചിലവ് കണക്കുകളും കൈയ്യടിച്ച് പാസ്സാക്കി.
ശാഖയിലെ 80% മെംബർ മാരും കഴക പ്രവർത്തി ചെയ്യുന്നവരാണ്.
അതുകാണ്ട് അവരവരുടെ ക്ഷേത്രങ്ങളിൽ താലപ്പൊലി, പ്രതിഷ്ഠാദിനം, മഹോത്സവം തുടങ്ങി ആലോഷങ്ങൾ ഉള്ളതു കൊണ്ട് വാർഷികത്തിന് കലാ പരിപാടികൾ ആസൂത്രണം ചെയ്യുവാൻ സാധിച്ചില്ല എന്നും ശാഖയുടെ ഓണാഘോഷം വിവിധ കലാ പരിപാടികളോടെ ഭംഗിയായി നടത്തുമെന്നും അതിനാൽ വാർഷികം ( AGM) ഒരു Business Meeting മാത്രമായി മതിയെന്നും ശാഖയുടെ ഏകസ്കുട്ടിവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.
സമാജത്തിൻ്റെ 50-ാം വാർഷികത്തിൻ്റെ എല്ലാ കാര്യങ്ങളും വിശദമായി ജനറൽ കൺവീനർ ശ്രീ രാജൻ സിത്താര സംസാരിച്ചു . 50- വാർഷികത്തിൻ്റെ logo, പുതിയ Flag എന്നിവ 2026 മെയ് 10 -ാം തിയ്യതി ചൊവ്വര ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന 50-ാം ജയന്തി ആലോഷത്തിൽ ഉണ്ടാകുമെന്ന് അറിയിച്ചു.
പിന്നിട് മേഖല അടിസ്ഥാനത്തിലും കലാപരിപാടികൾ നടത്തുവാൻ വേണ്ട തയ്യാറെടുപ്പകൾ തുടങ്ങണ മെന്നും പറഞ്ഞു.
50-ാം വാർഷികം കളർഫുൾ ആയി നടത്തുവാൻ ശാഖകളിലെ യുവതി യുവാക്കൾ മുന്നോട്ട് വരണമെന്നും രാജൻ സിത്താര കൂട്ടിചേർത്തു.
50-ാം വാർഷികത്തിന് പല നിർദ്ദേശങ്ങളും വന്നിട്ടുണ്ടെന്നും ഉച്ചിതമായ തീരുമാനം കേന്ദ്ര കമ്മിറ്റി എടുത്ത് വിവരം 2027 ലെ വാർഷികത്തിൽ അറിയിക്കു മെന്നും രാജൻ സിത്താര അറിയിച്ചു
ശാഖയുടെ വാർഷികവും, മാസ കുടുംബ യോഗവും നടത്തുവാൻ വേണ്ട എല്ലാവിധത്തിലുള്ള സഹായങ്ങളും, സഹകരണവും ചെയ്തു തന്ന മുകുന്ദൻ, പ്രമീള കുടുംബത്തിനും
പ്രത്യേകിച്ച് വാർഷികം ഉദ്ഘാടനം ചെയ്ത കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീഹരി കൃഷ്‌ണനും, ജനറൽ കൺവിനർ ശ്രീ രാജൻ സിത്താരക്കും പങ്കെടുത്ത എല്ലാ മെംബർ മാർക്കും കുബാംഗങ്ങൾക്കും വനിതാ വിങ്ങ് സെക്രട്ടറി ശ്രീമതി ദേവീ മുകുന്ദൻ നന്ദി പറഞ്ഞതോടെ യോഗം 6.30 മണിക്ക് അവസാനിച്ചു.
തുടന്ന് വിഭവ സമൃദമായ ചായ സൽക്കാരവും ഉണ്ടായി.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

