Site icon Pisharody Samajam

പാലക്കാട് ശാഖയുടെ 2026 മാർച്ച് മാസ യോഗം

പിഷാരടി സമാജം പാലക്കാട് ശാഖയുടെ മാർച്ച് മാസ യോഗം വാർഷിക യോഗമായി ആഘോഷിച്ചു.
ബിൽ ടെക് ഗ്രീൻ അപ്പാർട്ട്മെൻറ് ഹാളിൽ വച്ച് 22/ 3/ 26 ന് ഞായറാഴ്ച കേന്ദ്ര പ്രസിഡൻറ് ശ്രീ എ രാമചന്ദ്ര പിഷാരടിയുടെയും ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണന്റെയും ഗുരുവായൂർ ഗസ്റ്റ്ഹൗസ് ട്രഷറർ ശ്രീ എ പി ഗോപി പിഷാരടിയുടെയും സാന്നിധ്യത്തിൽ നടത്തി.
കേന്ദ്ര പ്രസിഡൻറ് ശ്രീ രാമചന്ദ്രൻ പിഷാരടി ദീപ പ്രോജ്വലനം നടത്തി.
തുടർന്ന് രക്ഷാധികാരി ശ്രീ എ പി ഉണ്ണികൃഷ്ണൻ, കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, വൈസ് പ്രസിഡൻറ് ശ്രീ ടീ പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ എന്നിവരും ദീപം തെളിയിച്ചു.

ശ്രീമതിമാർ ദേവി രാമൻകുട്ടി, കുമാരി ബാലകൃഷ്ണൻ, സതി രാമചന്ദ്രൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിന് എത്തിച്ചേർന്ന കേന്ദ്ര പ്രസിഡൻറ്, ജനറൽ സെക്രട്ടറി,ഗുരുവായൂർ ഗസ്റ്റ് ഹൗസ് ട്രഷറർ ശ്രീ ഗോപി പിഷാരടി എന്നിവരെയും യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി ശ്രീ വി പി മുകുന്ദൻ സ്വാഗതം ചെയ്തു.
ഈ കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയ ആൾക്കാരുടെ ആത്മാവിൻറെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ശ്രീ ടീ പി ഉണ്ണികൃഷ്ണൻ ഏവരെയും സ്വാഗതം ചെയ്തു ജനറൽ ബോഡി മീറ്റിങ്ങിൽ കൂടുതൽ മെമ്പർമാർ പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു. മീറ്റിങ്ങിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ച അത് പാസാക്കേണ്ട ആവശ്യകതയും പറഞ്ഞു.
24 /25 വർഷത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു.
ട്രഷറർ ശ്രീ ടി പി ബാലകൃഷ്ണൻ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
രണ്ടും കയ്യടിച്ച് പാസാക്കി. കേന്ദ്രത്തിൽ നിന്നും വന്നിരുന്ന രാമചന്ദ്രൻ പിഷാരടി മുൻ പ്രസിഡൻ്റും ഇപ്പോഴത്തെ രക്ഷാധികാരിയും ആയ ശ്രീ എ പി ഉണ്ണികൃഷ്ണൻ്റെ അശീതി ആഘോഷത്തിൻ്റെ ഭാഗമായി അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സമാജത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളെ കുറിച്ചും ശാഖകളിലെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ഏവരുടെയും സഹായ സാന്നിധ്യം അത്യാവശ്യമാണെന്ന് പറയുകയുണ്ടായി.

ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ സമാജത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കേരളത്തിൽ നിന്നും പുറത്തുള്ള കുടുംബാംഗങ്ങളെയും മെമ്പർമാരായി ചേർക്കണമെന്നും അവരുടെ സഹായങ്ങൾ സമാജത്തിന് അനിവാര്യമാണെന്നും പറഞ്ഞു. വാർഷികത്തിന്റെ ഒരു വിവരണവും നടത്തി.ശാഖയുടെ പ്രവർത്തനങ്ങളിൽ നല്ല അഭിപ്രായം രണ്ടുപേരും പ്രകടിപ്പിച്ചു.

ശാഖയുടെ മറ്റ് പരിപാടികൾ കൂടി അവസാനിപ്പിച്ചതിനുശേഷം യോഗം 5 30ന് ശ്രീ രവി പിഷാരടിയുടെ നന്ദി പ്രകടനത്തോടെ സമംഗളം പര്യാവസാനിച്ചു.

Exit mobile version