Site icon Pisharody Samajam

ഇരിങ്ങാലക്കുട ശാഖയുടെ 2026 മാർച്ച് മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച് മാസത്തെ കുടുംബയോഗം 20//3/26 ന് വെള്ളിയാഴ്ച ഇരിങ്ങാലക്കുട നിർമ്മല നന്ദകുമാറിൻ്റെ വസതിയായ ചിത്തിരയിൽ വെച്ച് ഉച്ചതിരിഞ്ഞ് 4.00 മണിക്ക് കൂടി.

ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീമതി നിർമ്മല നന്ദകുമാറിൻ്റെ ഈശ്വര പ്രാർത്ഥനയും ഗൃഹനാഥൻ നന്ദകുമാർ സ്വാഗതവും നടത്തി.
മൺമറഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരജ്ഞാലികൾ അർപ്പിച്ചു.

അദ്ധ്യക്ഷയുടെ ആമുഖത്തിൽ കഴിഞ്ഞ കാലഘട്ടത്തിൽ സമുദായ അംഗങ്ങൾക്കു കിട്ടിയ പുരസ്ക്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ നന്ദിയും ആശംസകളും അറിയിച്ചു.
സമാജത്തിൻ്റെ 50-ാം വാർഷികം നടത്തുന്നതിൻ്റെ കേന്ദ്രത്തിൽ നിന്നും കിട്ടിയ വിവരങ്ങളും പങ്കു വെച്ചു.
50-ാം വാർഷികത്തിൻ്റെ ഓർമ്മക്ക് ആയി ഒരു OLD AGE HOME അല്ലെങ്കിൽ പിഷാരോടി സമുദായത്തിൽ വിട് ഇല്ലാത്ത ഒരാൾക്ക് വീട് വെച്ച് നൽകുകയോ ചെയ്താൽ നന്നായിരിക്കുമെന്ന് ശാഖാ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
എല്ലാ അംഗങ്ങളും അംഗീകരിച്ചു. ഈ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സെക്രറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ മിനിട്ട്സ്സും, ട്രഷറർ തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.

22/2 /26 ന് സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൻ്റെ വിവരങ്ങൾ സെക്രട്ടറി യോഗത്തിൽ പങ്കു വെച്ചു.
തുളസിദളം മാനേജരുടെ നോട്ടീസ് പ്രകാരം ശാഖയിലെ തുളസീദളം വായനക്കാരുടെ പേരും അഡ്രസ്സും up date ചെയ്ത് അയച്ചു കൊടുക്കു വാൻ ട്രഷറർ മോഹൻദാസിനെ ചുമലെപ്പെടുത്തി.

ശാഖയുടെ 25-26 വർഷത്തെ വാർഷിക പൊതുയോഗം 5/4/26 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.00 മണിക്ക് മാപ്രാണത്ത് പുത്തൻ പിഷാരത്ത് ശ്രീ മുകുന്ദൻ്റെ വസതിയിൽ വെച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു .
കൾച്ചറൽ പ്രോഗ്രാമും മറ്റും ഈ വർഷത്തെ ഓണാഘോഷ സമയത്ത് നടത്താമെന്ന് തീരുമാനിച്ചു. ശാഖയുടെ AGM ന് സമാജം കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ K P ഹരികൃഷ്ണനും സമാജം 50-ാം വാർഷികത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ജനറൽ കൺവീന ശ്രീ രാജൻ സീത്താരയും പങ്കെടുക്കുവാൻ സമ്മതം അറിയിച്ചതായി സെക്രട്ടറി യോഗത്തിൽ പറഞ്ഞു.

ഇന്നത്തെ യോഗത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന നിർമ്മല നന്ദകുമാർ കുടുംബത്തിനും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ അശോകൻ കാട്ടൂർ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.45 ന് അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖ.

Exit mobile version