Home 2026 ചൊവ്വര ശാഖയുടെ 2026 മാർച്ച് മാസ യോഗം

ചൊവ്വര ശാഖയുടെ 2026 മാർച്ച് മാസ യോഗം

0
ചൊവ്വര ശാഖയുടെ 2026 മാർച്ച് മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം മാണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ 15/03/26 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3.30 ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി, ശോഭന, ലത ഹരി,ഇന്ദിര എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾ, മറ്റുള്ളവർ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീമതി തങ്കമണി വേണുഗോപാൽ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു സംസാരിച്ചു.അധ്യക്ഷ പ്രസംഗത്തിൽ അമ്പതാം വാർഷികത്തെ പറ്റി സംസാരിച്ചു.
പരിപാടികൾ വിജയകരമായി നടത്തുന്നതിനായുള്ള വിവിധ സംഗതികൾ വിശദമായി ചർച്ച ചെയ്യുകയും, അതിന്റെ ചുമതലകൾ അംഗങ്ങളെ ഏല്പിക്കുകയും ചെയ്തു.”ശാഖയുടെ അമ്പതാം വാർഷികം പ്രമാണിച്ച് ശാഖ ഒരു ചാരിറ്റി ഫണ്ട് തുടങ്ങുവാൻ തീരുമാനിച്ചു.ഇതിലേക്ക് സംഭാവന നൽകുവാൻ യോഗത്തിൽ സന്നിഹിതരായ പല അംഗങ്ങളും സന്നദ്ധത അറിയിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ ശ്രീ വിജയൻ, മധു എന്നിവർ വായിച്ചു അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

രവി കെ.പി.നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here