Site icon Pisharody Samajam

കോട്ടയം ശാഖയുടെ 2026 മാർച്ച് മാസ യോഗം

തിയ്യതി: 14.3.2026
സ്ഥലം : നളന്ദ, മറിയപ്പള്ളി
സമയം : 3 pm

K.P.ഗീത പിഷാരസ്യാരുടെ ഭവനത്തിൽ നടന്ന യോഗം കൃഷ്ണ ദിയ യുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. ഗൃഹനാഥ ഗീത പിഷാരസ്യാർ
ശാഖ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

A.P.അശോക് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര സമാജ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു.

സെക്രട്ടറി ഗോകുലകൃഷ്ണൻ അവതരിപ്പിച്ച കഴിഞ്ഞ മാസ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

ശേഷം നടന്ന ചർച്ചയുടെ പ്രധാന വിവരങ്ങൾ :

1) 2025-26 വർഷത്തെ ശാഖ അംഗങ്ങളുടെ വരിസംഖ്യ വിഹിതം, ശാഖ അംഗത്വ ഫീസ്, തുളസീദള വരിസംഖ്യ, PE,&WS അംഗത്വ വരിസംഖ്യ എന്നിവ കേന്ദ്രത്തിലേക്ക് അയച്ച വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.

2) PP&TDTയിൽ നിക്ഷേപിച്ചിരുന്ന തുകയുടെ ആദ്യ ഗഡു പലിശ എല്ലാ അംഗങ്ങൾക്കും നൽകിയ വിവരം പ്രസിഡന്റ് യോഗത്തെ അറിയിച്ചു.

3) 19.4.26 ൽ നടക്കുന്ന കേന്ദ്ര പ്രതിനിധി സഭയിലേക്ക് കഴിഞ്ഞ വർഷത്തെ പ്രതിനിധി സഭ അംഗങ്ങളെ തന്നെ നിലനിർത്തുവാൻ തീരുമാനിച്ചു. എല്ലാ പ്രതിനിധി സഭ അംഗങ്ങളും 19.4.26 നു നടക്കുന്ന പ്രതിനിധി സഭയിൽ പാങ്കെടുക്കണമെന്നും യോഗം അഭ്യർഥിച്ചു.

4) എല്ലാ വർഷവും മേയ് മാസത്തിൽ ശാഖ നടത്തി വരുന്ന ഉല്ലാസ യാത്ര ഈ വർഷം 17.5.26 നു ഇടുക്കിയിലുള്ള കൽവരി മൗണ്ടിലേക്കു നടത്തുവാൻ തീരുമാനിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ശാഖ അംഗങ്ങൾ ഉടൻ തന്നെ പേരും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണവും സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

5) ശാഖ യോഗങ്ങളിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ മാസ യോഗങ്ങൾ ഇടയ്ക്കൊക്കെ ആകർഷണീയമായ പൊതു സ്ഥലങ്ങളിൽ നടത്തുവാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ഏപ്രിൽ മാസത്തെ ശാഖ യോഗം 5.4.26 നു നീണ്ടൂർ പാർക്കിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

കൃഷ്ണദിയയുടെ അതി മനോഹര നൃത്ത ചുവടുകൾ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ആഹ്ലാദപൂർവം ആസ്വദിച്ചു.

മാർച്ച് മാസ യോഗത്തിനു വേണ്ട എല്ലാ സൗകര്യവും ചെയ്ത ഗീത പിഷാരസ്യാരിനും സഹായി ജഗദമ്മ ചേച്ചിക്കും പങ്കെടുത്ത എല്ലാവർക്കും അജിത്ത്കുമാർ
നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
കോട്ടയം ശാഖ

Exit mobile version