Site icon Pisharody Samajam

മുംബൈ ശാഖയുടെ 457മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 457മത് ഭരണസമിതി യോഗം 15-03-26നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു.

ഖജാൻജി അവതരിപ്പിച്ച കണക്കുകൾ അംഗീകരിച്ചു. കാനറ ബാങ്കിൽ നിന്നുള്ള സേവനം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ മറ്റേതെങ്കിലും Bank ൽ ഒരു പുതിയ account തുടങ്ങുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു ഉചിതമായ തീരുമാനം എടുക്കാൻ പ്രസിഡൻ്റ്, സെക്രട്ടറി, ഖജാൻജി എന്നിവരെ ചുമതലപ്പെടുത്തി. മുൻ വർഷത്തെ വാർഷിക വരുമാന റിട്ടേൺ അംഗീകരിച്ച് നികുതി റീഫണ്ട് ലഭിച്ചതായി ഖജാൻജി അറിയിച്ചു. കേന്ദ്രത്തിലെക്ക് അടക്കേണ്ട ബാക്കി തുകകൾ മാർച്ച് 22നുള്ളിൽ സമാഹരിക്കുവാൻ ഏരിയ അംഗങ്ങളോട് അഭ്യർത്ഥിച്ചു. പിരിച്ച തുകകൾ മാർച്ച് 31ന് മുമ്പ് നൽകുമെന്നും അറിയിച്ചു.

വിനോദ യാത്ര സഘടിപ്പിക്കുന്ന കാര്യം welfare committee യുമായി സംസാരിച്ച് plan തയ്യാറാക്കാൻ കലാവിഭാഗം കൺവീനറെ ചുമതലപ്പെടുത്തി.

വെബ്സൈറ്റ് രാവിലെ പിറന്നാളാശംസകൾക്ക് ഒന്നും പിന്നീട് വരുന്ന വാർത്തകൾക്ക് വേറൊന്നും എന്ന രീതിയിൽ കാണുന്നുവെന്നും വാർത്തകൾ വരുന്ന ലിങ്കിലേ സൈറ്റ് അപൂർണ്ണമാണെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. പുതിയ സൈറ്റ് developing സ്റ്റേജിൽ ആണെന്നും അത് കൊണ്ടാണ് അപ്രകാരമെന്നും ശ്രീ ടിപി ശശി അറിയിച്ചു.

അടുത്ത യോഗം 03-05-26നു കൂടുന്നതിന് തീരുമാനിച്ച് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 1 PMനു പര്യവസാനിച്ചു.

Exit mobile version