Home 2026 ആലത്തൂർ ശാഖയുടെ 27-ാം വാർഷിക യോഗം

ആലത്തൂർ ശാഖയുടെ 27-ാം വാർഷിക യോഗം

0
ആലത്തൂർ ശാഖയുടെ 27-ാം വാർഷിക യോഗം

പിഷാരോടി സമാജം ആലത്തൂർ ശാഖയുടെ 27-ാം വാർഷിക യോഗം 21-02-2026 ന് പല്ലാവൂർ ശ്രീ ശശിധരൻ്റെ വസതിയായ “ഇന്ദീവര” ത്തിൽ വെച്ച് നടന്നു.

ശ്രീമതി ആതിര പ്രവീൺ, കുമാരി അർച്ചന എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥൻ ശ്രീ ശശിധരൻ സ്വാഗതം പറഞ്ഞൂ

ശ്രീ മുരളീധരൻ കാട്ടുശ്ശേരി നാരായണീയ പാരായണം നടത്തി.

കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗനപ്രാർത്ഥന നടത്തി.

കേന്ദ്ര പ്രസിഡൻ്റ് ശ്രീ. എ രാമചന്ദ്ര പിഷാരോടി വാർഷിക യോഗം ഉൽഘാടനം ചെയ്തു.

ആലത്തൂർ ശാഖ രക്ഷാധികാരി ശ്രീ അച്ചുക്കുട്ടി പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, കേന്ദ്ര വൈസ് പ്രസിഡൻ്റ് ശ്രീ സി പി രാമചന്ദ്രൻ , തുളസീദളം മാനേജർ ശ്രീ രഘുനന്ദൻ , ശ്രീ കെ പി പ്രഭാകരൻ കോങ്ങാട് ശാഖ,
ശ്രീ മുരളീധരൻ പാലക്കാട് ശാഖ , PEWS ജോ. സെക്രട്ടറി ആനന്ദകുമാർ പയ്യല്ലൂർ എന്നിവർ സംസാരിച്ചു.
കൂടാതെ ശാഖ പ്രസിഡൻ്റ് ശ്രീമതി സുനന്ദ ആനന്ദ് പയ്യല്ലൂർ.
ശ്രീ. അച്ചുതൻ കുട്ടി കാട്ടുശ്ശേരി, ശ്രീ മധു സി.പി. എന്നിവരും സംസാരിച്ചു.
റിപ്പോർട്ടും കണക്കും പാസാക്കി.

തുടർന്ന് നടന്ന കലാപരിപാടികളിൽ കുത്തന്നൂർ ദക്ഷിണാമൂർത്തി പിഷാരത്തെ ശ്രീ.കൃഷ്ണകുമാറിൻ്റെ മക്കളായ കുമാരിമാർ വൈഗ ,വേധ എന്നിവരും , ശ്രീമതി. പ്രസീദയും (പയ്യല്ലൂർ) ഗാനങ്ങൾ ആലപിച്ചു.

ശ്രീ. ശശിധരൻ & ശ്രീമതി സരസ്വതി ശശിധരൻ കുടുംബം സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യയോടു കൂടി വാർഷികം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here