പിഷാരോടി സമാജം, PE&WS, PP&TDT, തുളസീദളം എന്നിവയുടെ ഭരണസമിതി അംഗങ്ങളുടെയും ശാഖാ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സംയുക്ത ഭരണസമിതിയോഗം 22/02/2026 ഞയറാഴ്ച്ച രാവിലെ 10.15 ന് സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
വൈസ് പ്രസിഡണ്ട് ശ്രീ കെ പി മുരളി പ്രാർത്ഥന ചൊല്ലി. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ പങ്കെടുക്കുന്ന അംഗങ്ങളെ സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ബന്ധുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗനപ്രാർത്ഥന നടത്തി. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ചൊവ്വരശാഖാംഗം സൂരജ് പിഷാരോടിയുടെ പേരിൽ പ്രത്യേകം അനുശോചനം രേഖപെടുത്തി.
ഇന്നത്തെ ദിവസം, തുളസീദളം മുൻ മാനേജറും കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന യശശ്ശരീരനായ ശ്രീ കെ ആർ കൃഷ്ണദാസിൻെറ ചരമദിനമായതിനാൽ അദ്ദേഹത്തിൻെറ സേവനങ്ങളെ അനുസ്മരിച്ചു.
പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി തൻെറ അദ്ധ്യക്ഷ പ്രസംഗത്തിൽ, ചൊവ്വര ശാഖയുടെ അമ്പതാം ജയന്തിയും സമാജത്തിൻെറ സുവർണ ജൂബിലി വർഷത്തിൻെറ ഉദ്ഘാടനവും ചൊവ്വര ശാഖയിൽ നടത്തുന്നതിൻെറ തയ്യാറെടുപ്പുകളെക്കുറിച്ച് പറഞ്ഞു. കേരളത്തിൽ മേഖലാടിസ്ഥാനത്തിൽ ചൊവ്വരയിലും പാലക്കാടും തൃശൂരും നടന്ന ആലോചനായോഗങ്ങളെക്കുറിച്ചും കേരളത്തിനു പുറത്തുള്ള ശാഖകളിലെ ഭാരവാഹികളെ ക്ഷണിച്ച് ഓൺലൈനിലൂടെ യോഗം നടത്താൻ ഉദ്ദേശിക്കുന്ന കാര്യവും പ്രസിഡണ്ട് പറഞ്ഞു.
തുളസീദളം കലാസാംസ്ക്കാരിക സമിതി, ഗുരുവായൂർ ഗസ്റ്റ് ഹൗസിൻെറ കാര്യങ്ങൾ, PE&WS ൻെറ പെൻഷൻ പദ്ധതി, തുളസീദളം, വെബ്സൈറ്റ് എന്നിവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ അദ്ധ്യക്ഷൻ പരാമർശിച്ചു.
കൊടകര ഗോവിന്ദപുരം ക്ഷേത്രം ഏറ്റെടുത്തു നടത്തുന്ന കാര്യത്തിൽ ക്ഷേത്രം ട്രസ്റ്റിയിൽ നിന്നും ലഭിച്ച കത്തിനെക്കുറിച്ചും ഈ യോഗത്തിൻെറ അനുവാദത്തോടുകൂടി എത്രയും വേഗം ഏറ്റെടുക്കൽ നടപടികൾ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കണമെന്നും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
തുടർന്ന് ഓരോ വിഭാഗത്തിൻെറയും കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുത്തു
പിഷാരോടി സമാജം
ജനറൽ സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ യോഗത്തിൻെറ മിനുട്സും ട്രഷറർ ശ്രീ സി ജി കുട്ടി അവതരിപ്പിച്ച കണക്കും ചർച്ചകൾക്ക് ശേഷം യോഗം അംഗീകരിച്ചു.
ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഇരിഞ്ഞാലക്കുട ശാഖാ സെക്രട്ടറി ശ്രീ സി ജി മോഹനൻ,
കോങ്ങാട് ശാഖ പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകരൻ, ചൊവ്വര ശാഖക്ക് വേണ്ടി ശ്രീ കെ പി രവി, ആലത്തൂർ ശാഖാംഗം ശ്രീ കെ പി ആനന്ദ്കുമാർ, എറണാകുളം ശാഖാ സെക്രട്ടറി ശ്രീ സന്തോഷ്, മഞ്ചേരി ശാഖ സെക്രട്ടറി ശ്രീ കെ പി മുരളി, കൊടകര ശാഖാംഗം ശ്രീ സി പി രാമചന്ദ്രൻ, തൃശൂർ ശാഖക്ക് വേണ്ടി ശ്രീ എ രാമചന്ദ്ര പിഷാരോടി, വടക്കാഞ്ചേരി ശാഖാഗം ശ്രീമതി എ പി ഗീത, പട്ടാമ്പി ശാഖാംഗം ശ്രീ വി എം ഉണ്ണികൃഷ്ണൻ എന്നിവർ അതാത് ശാഖാ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേരളത്തിന് അകത്തും കേരളത്തിന് പുറത്തും നിർജ്ജീവമായ ശാഖകളെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചു
കൊടകര ഗോവിന്ദപുരം ക്ഷേത്രത്തിൻെറ നടത്തിപ്പ് പിഷാരോടി സമാജത്തെ ഏല്പിക്കുവാൻ സന്നദ്ധ അറിയിച്ച് ക്ഷേത്രം ട്രസ്റ്റി ശ്രീ രാജൻ രാഘവൻ നല്കിയ കത്ത് ജനറൽ സെക്രട്ടറി വായിച്ചു. ക്ഷേത്രം ഏറ്റെടുക്കാൻ തത്വത്തിൽ അംഗീകരിച്ചു. നിയമ വിദഗ്ധരോടും മറ്റു സാങ്കേതിക വിഷയങ്ങൾ അതിൻെറതായ വിദഗ്ധരോടും ചർച്ച ചെയ്ത ശേഷം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചു.
ഇരിഞ്ഞാലക്കുട ശാഖ സെക്രട്ടറി കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധവിഷയത്തിൽ ശാഖയിൽ ചർച്ച ചെയത് തീരുമാനിച്ച പ്രമേയം അവതരിപ്പിച്ച് ജനറൽ സെക്രട്ടറിയെ ഏല്പിച്ചു.
കേന്ദ്ര ഭരണസമിതി വാട്സ്ആപ് ഗ്രൂപ്പിലേക്ക് ശാഖാ പ്രസിഡണ്ടുമാർ സെക്രട്ടറിമാർ എന്നിവരോടൊപ്പം ശാഖാ ട്രഷറർമാരെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.
ശാഖകളുടെ വാർഷിക കണക്കുകൾ കേന്ദ്രത്തിന് ലഭ്യമാക്കാൻ ഒരു ഫോർമാറ്റ് തയ്യാറാക്കി എല്ലാ ശാഖകൾക്കും കൊടുക്കുവാൻ തീരുമാനിച്ചു.
2026 ഏപ്രിൽ 19ന് പിഷാരോടി സമാജം പ്രതിനിധിസഭാ യോഗം സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു
തുളസീദളം
മാനേജർ ശ്രീ ആർ പി രഘുനന്ദനൻ അവതരിപ്പിച്ച കണക്ക് പാസാക്കി. ഏപ്രിൽ ലക്കം വിഷു വിശേഷാൽ പതിപ്പായി ഇറക്കുന്ന കാര്യവും അതിന് ശാഖകളും അംഗങ്ങളും പരസ്യങ്ങൾ നല്കി സഹകരിക്കണമെന്നും തുളസീദളം മാനേജർ പറഞ്ഞു.
കലാസാംസ്കാരിക സമിതി, സമാജം വെബ്സൈറ്റ് എന്നിവയുടെ കാര്യങ്ങൾ ജനറൽ സെക്രട്ടറി വിശദീകരിച്ചു.
PE&WS
സെക്രട്ടറി ശ്രീ അജയകുമാർ അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ശ്രീ രാജൻ പിഷാരോടി അവതരിപ്പിച്ച കണക്കും പാസാക്കി.
അഭ്യുദയകാംക്ഷികളായ അംഗങ്ങൾ സ്പോൺസർ ചെയ്ത് PE& WS മുഖേന നല്കുന്ന വിവിധ വിദ്യാഭ്യാസ ധനസഹായ പദ്ധതികൾ ഇനിമുതൽ വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകളായി നല്കാനുദ്ദേശിക്കുന്ന കാര്യവും അതിന് സ്പോൺസർമാരുടെ അനുമതി ലഭിച്ച വിവരവും സെക്രട്ടറി ശ്രീ അജയകുമാർ അറിയിച്ചത് യോഗം അംഗീകരിച്ചു.
PP&TDT
സെക്രട്ടറി ശ്രീ കെ പി രവി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ശ്രീ എ പി ഗോപി അവതരിപ്പിച്ച കണക്കും ചർച്ചകൾക്ക് ശേഷം പാസാക്കി
ഗസ്റ്റ് ഹൗസിൽ ഒരു അസിസ്റ്റന്റ് മാനേജറെ നിയമിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും അനുയോജ്യമായ വ്യക്തിയെ ലഭ്യമായിട്ടില്ല എന്നും സെക്രട്ടറി പറഞ്ഞു.
ഗസ്റ്റ് ഹൗസിൻെറ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും ശ്രീ കെ പി രവി വിശദീകരിച്ചു.
PP&TDT യുടെ റെജിസ്ട്രേഡ് ഓഫീസ് തൃശൂർ ആസ്ഥാനമന്ദിരമായതിനാൽ ആസ്ഥാനമന്ദിരത്തിൽ PP&TDT യുടെ ചിലവിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ട വിഷയം വിദഗ്ധരുമായി ചർച്ച ചെയ്തു നടപ്പിലാക്കാൻ തീരുമാനിച്ചു.
പിഷാരോടി സമാജം വൈസ് പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻെറ കൃതജ്ഞതയോടെ യോഗം അവസാനിച്ചു
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

