Site icon Pisharody Samajam

കോങ്ങാട് ശാഖയുടെ 2026 ഫെബ്രുവരി മാസയോഗം

കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18/02/2026ന് ഓൺലൈൻ ആയി പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീ ആദിത്യ കൃഷ്ണൻ പ്രാർത്ഥന ചൊല്ലി ശ്രീ കെ പി ഗോപാലപ്പിഷാരോടി പുരാണ പാരായണം ചെയ്തു.

യോഗത്തിൽ പങ്കെടുത്തവരെ ശ്രീ അച്യുതാനന്ദൻ സ്വാഗതം ചെയ്തു.

കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെൻ്റിൽ PhD നേടിയ Dr അർജുൻ ഗോവിന്ദൻ, സിന്തറ്റിക് ഓർഗാനിക് കെമിസ്ട്രിയിൽ PhD നേടിയ Dr വന്ദന നന്ദകുമാർ, കേരള സംസ്ഥാന ഫോക്‌ലോർ അക്കാഡമിയിൽ നിന്നും അവാർഡ് നേടിയ യക്ഷഗാന കലാകാരൻ ശ്രീ കെ കെ പിഷാരോടി എന്നിവരെ യോഗം അനുമോദിച്ചു.

തുടർന്ന് അകാലത്തിൽ പൊലിഞ്ഞ പ്രശസ്ത യൂടൂബർ സൂരജ് പിഷാരോടീ കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ മറ്റ് സ്വജനങ്ങൾ എന്നിവരുടെ സ്മരണയിൽ മൗന പ്രാർത്ഥന നടത്തി.

പ്രസിഡൻ്റ് തൻ്റെ ഉപക്രമ പ്രസംഗത്തിൽ ഫെബ്രുവരി മാസത്തെ യോഗം ഓൺലൈൻ ആയി നടത്താനുള്ള കാരണം വിശദീകരിച്ചു. യോഗം കോങ്ങാട് ശാഖാ പരിധിയിൽ വരുന്ന കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് കേന്ദ്ര ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടത്താനായിരുന്നു തീരുമാനം. പക്ഷേ ഉത്സവ കാലമായതിനാൽ കലാകാരന്മാർ തിരക്കിലാണ്. അതിനാൽ അങ്ങിനെ ഒരു യോഗം സീസൺ കഴിഞ്ഞു മാത്രമേ നടത്താൻ സൗകര്യപ്പെടുകയുള്ളൂ എന്നും ഈ വിവരം കേന്ദ്ര ഭാരവാഹികളെ നേരിട്ട് അറിയിക്കാം എന്നും പറഞ്ഞു. ആലത്തൂർ ശാഖയുടെ വാർഷികത്തിന് (21/02/26) കോങ്ങാട് ശാഖയെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് പങ്കെടുക്കുമെന്ന് അറിയിച്ചു. 22/02/26നൂ തൃശൂരിൽ നടക്കുന്ന സംയുക്ത ഭരണ സമിതി യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളെ തീരുമാനിച്ചു.

സെക്രട്ടറി കഴിഞ്ഞ യോഗത്തിൻ്റെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. മാർച്ച് മാസയോഗം സമാജമന്ദിരത്തിൽ വെച്ച് നടത്താമെന്നും അംഗങ്ങളുടെ സൗകര്യാർത്ഥം ഉച്ച ഭക്ഷണം ഒരുക്കാമെന്നും തീരുമാനിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ മന്ദിരത്തിൽ വെച്ച് നടത്തുന്ന പിണ്ഡ ചടങ്ങുകൾക്ക് ഇപ്പോൾ വാങ്ങിക്കുന്ന സംഖ്യ കാലാനുസൃതമായി കൂട്ടണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിശദമായ ചർച്ചകൾക്ക് ശേഷം ഇപ്പൊൾ വാങ്ങിക്കുന്ന ₹23000/- (ഇരുപത്തിമൂന്ന് ആയിരം) അടുത്ത സാമ്പത്തിക വർഷം മുതൽ ₹25000/- (ഇരുപത്തി അഞ്ച്) ആക്കാമെന്ന് തീരുമാനമെടുത്തു.

ശ്രീ അച്ചുണ്ണി പിഷാരോടി കുറച്ചു കാലമായി ചെന്നെയിൽ താമസം ആയതിനാൽ ശാഖാ മെമ്പർമാരെ നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിൽ അതിയായ സന്തോഷം അറിയിച്ചു. എല്ലാവർക്കും സ്വന്തം നിലയിലും സമാജത്തിൻ്റെ പേരിലും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
യോഗം പതിനൊന്നു മണിക്ക് അവസാനിച്ചു.

Exit mobile version