Site icon Pisharody Samajam

പാലക്കാട് ശാഖയുടെ 2026 ഫെബ്രുവരി മാസ യോഗം

പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസയോഗം 14/2/26 ഉച്ചക്ക് 3 30ന് ശ്രീ എ രാമചന്ദ്രന്റെയും ശ്രീമതി സതി രാമചന്ദ്രൻ്റെയും ഭവനമായ രാഗേശ്വരിയിൽ വച്ച് നടത്തി.
ഗൃഹനാഥയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ വന്നെത്തിയ ഏവരെയും ശ്രീ എ രാമചന്ദ്രൻ സ്വാഗതം ചെയ്തു.
യോഗത്തിന് എത്തിച്ചേർന്ന വനിതകൾ നാരായണീയ പാരായണം നടത്തി. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
ശാഖയുടെ പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാറിന്റെ അമ്മായിയും ശാഖ മെമ്പർ കുമാരി ബാലകൃഷ്ണന്റെ പുത്രി വാണിയുടെ അമ്മായിയമ്മയും ആയിരുന്ന ശ്രീമതി ടി ആർ കോമളം പിഷാരസ്യരുടെ നിര്യാണത്തിലും പ്രത്യേകം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ കഴിഞ്ഞ മാസത്തിലെ മീറ്റിങ്ങിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും ശ്രീ ഹരികൃഷ്ണൻ ഗോപൻ പഴുവിൽ ശ്രീ. കൃഷ്ണപുരം മുരളി, ശ്രീ രാജൻ സിത്താര എന്നിവരും പട്ടാമ്പി മഞ്ചേരി കോങ്ങാട് ആലത്തൂർ ശാഖകളിൽ നിന്ന് പ്രതിനിധികളും പങ്കെടുത്തതായും അറിയിച്ചു. യോഗത്തിന്റെ വിശദവിവരങ്ങൾ കഴിഞ്ഞ മാസത്തെ പാലക്കാട് ശാഖ വാർത്തയിൽ വിവരിച്ചതും ആണല്ലോ. കേന്ദ്രത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോങ്ങാട് കേന്ദ്രമാക്കി ഒരു യോഗം കൂടാനും മറ്റു ശാഖകൾ പങ്കെടുത്ത് വേണ്ടവിധം പരിപാടികൾ ആസൂത്രണം ചെയ്യുവാനും തീരുമാനിച്ചിരുന്നു. പാലക്കാട് ശാഖ എല്ലാവിധ സഹകരണങ്ങളും കേന്ദ്രത്തിന് നൽകുന്നതായിരിക്കും എന്നും അറിയിച്ചു.

പാലക്കാട് ശാഖ 80 വയസ്സ് തികഞ്ഞവരെ ആദരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ശാഖയുടെ മുൻ പ്രസിഡൻ്റും രക്ഷാധികാരിയും ആയിരുന്ന N രാമചന്ദ്ര പിഷാരടി യുടെ പത്നി ശ്രീമതി K P മല്ലിക പിഷാരസ്യാരെ ആദരിച്ചു.
ഇപ്പോഴത്തെ രക്ഷാധികാരിയും മുൻ പ്രസിഡൻ്റും ആയ ശ്രീ A P ഉണ്ണി കൃഷ്ണപിഷാരടിയെ അടുത്ത് തന്നെ ആദരിക്കാനും തീരുമാനിച്ചു.

പാലക്കാട് ശാഖ വാർഷിക യോഗം മാർച്ച് മാസം 22ന് നടത്താമെന്ന് തീരുമാനിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പ് നന്നായി നടത്തി തരുവാൻ എല്ലാവരും സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. എങ്ങനെ ഏവർക്കും സമ്മതമായ രീതിയിൽ ഗ്രൂപ്പ് മുന്നോട്ട് കൊണ്ടുപോകണം എന്നും ചർച്ച ചെയ്തു.

തുടർന്ന് ശുകപുരം സഹോദരിമാരുടെ വക ഭക്തിഗാനം ഉണ്ടായി. ശ്രീ T P ഉണ്ണികൃഷ്ണനും ഒരു ഭക്തിഗാനം ആലപിച്ചു. ശ്രീ എ രാമചന്ദ്രന്റെ സംഗീത പരിപാടിയും അതിഥിയായി വന്ന ശ്രീ രാമചന്ദ്രേൻെറ സുഹൃത്ത് ഡോ വസിം ആലപിച്ച സിനിമാ ഗാനങ്ങളും വളരെ നന്നായിരുന്നു.

ഫലപ്രദങ്ങളായ ചർച്ചകൾക്ക് ശേഷം 6 30ന് യോഗം ശ്രീ T P ഉണ്ണികൃഷ്ണൻ്റെ നന്ദി പ്രകടനത്തോടുകൂടി സമംഗളം അവസാനിച്ചു

Exit mobile version