പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ ഫിബ്രുവരി മാസ കുടുംബയോഗം
തിയ്യതി : 21/2/26 ശനിയാഴ്ച
സ്ഥലം: ഇരിങ്ങാലക്കുട കലിറോഡ് , പള്ളിക്കാട് കാട്ടുങ്ങച്ചിറ സോമനാഥൻ്റെ വസതിയായ നവനീതം (പുത്തൻ പിഷാരം)
സമയം: 3:00pm
ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീമതി ലതാ സോമനാഥൻ ഈശ്വര പ്രാർത്ഥനയും, ഗൃഹനാഥൻ സോമനാഥൻ സ്വാഗതവും നടത്തിയ ശേഷം മൺമറഞ്ഞ സമുദായ അംഗങ്ങൾക്കും പ്രത്യേകിച്ച് ഇരിങ്ങാലക്കുട ശാഖയിലെ ഏറ്റവും മുതിർന്ന അംഗം മാപ്രാണത്ത് പുത്തൻ പിഷാരത്ത് അമ്മിണി പിഷാരസ്യാരുടെ നിര്യാണത്തിലും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.


അദ്ധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ കാലഘട്ടത്തിൽ സമുദായ അംഗങ്ങൾക്കു കിട്ടിയ പുരസ്ക്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ നന്ദിയും ആശംസകളും അറിയിച്ചു.
സമാജത്തിൻ്റെ 50-ാം വാർഷികം നടത്തുന്നതിൻ്റെ കേന്ദ്രത്തിൽ നിന്നും കിട്ടിയ വിവരങ്ങളും പങ്കു വെച്ചു. 50-ാം വാർഷികം നടത്തുന്നതിൻ്റെ ഒരു മദ്ധ്യമേഖല ആലോചനാ യോഗവും തൃശൂർ ശാഖ മീറ്റിങ്ങും ഒന്നിച്ച് തൃശൂർ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് 8/2/26 ന് നടത്തുകയുണ്ടായി. ശാഖയിൽ നിന്നും യോഗത്തിൽ ശ്രീ രാജൻ പിഷാരോടിയും, ശ്രീ മുരളി പിഷാരോടിയും പങ്കെടുത്തതിൻ്റെ വിശദ വിവരങ്ങൾ യോഗത്തിൽ പങ്കു വെച്ചു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ മിനിട്സും ട്രഷറർ തയ്യാറാക്കിയ വരവ്, ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു.
പാലക്കാടുള്ള തനിമ ഫാം ലൈഫ് റിസോർട്ടിലേക്ക് ശാഖ ഏർപ്പെടുത്തിയ ഒരു ദിവസത്തെ ടൂർ വളരെ ഭംഗിയായി നടന്നു, Tour – ൽ പങ്കെടുത്ത എല്ലാവരും വളരെയധികം ആസ്വദിച്ചതായും ടൂർ കോർഡിനേറ്റർമാർ യോഗത്തെ അറിയിച്ചു യാത്രയിൽ പങ്കെടുത്ത മെംബർമാരും കുടുംബാംഗങ്ങളും ഇതേ അഭിപ്രായം യോഗത്തിൽ പറയുകയുണ്ടായി. വിജയകരമായ യാത്ര ആസൂത്രണം ചെയ്ത ടൂർ കോർഡിനേറ്റർമാരായ മുരളി ബാല, റാണി രാധാകൃഷ്ണൻ എന്നിവർക്ക് യോഗം പ്രത്യേകം നന്ദി അറിയിച്ചു.
സമാജം 50-ാം വാർഷികത്തിൻ്റെ ഭാഗമായി ഒരു ഡോക്യുമെൻ്റി തയ്യാറാക്കുവാൻ വേണ്ട സാങ്കേതികയുടെ കാര്യങ്ങളും മറ്റും മുരളി ബാല യോഗത്തിൽ വിശദമായി സംസാരിച്ചു. ഇതിൻ്റെ ചിലവുകൾക്കായി പ്രതേക ഫണ്ട് ഇന്ന് കൂടി യോഗം പാസ്സാക്കി.
ശ്രീ കൂടൽ മാണിക്യം ക്ഷേത്രം കാരയ്മ കഴകത്തിൻ്റെ ഭാഗമായി ക്ഷേത്രം തന്ത്രിമാർ കേരള ഹൈകോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി കൊടുത്ത വിവരവും അതിനെ അനുകൂലിച്ച് മറ്റ് അംമ്പലവാസി സംഘടനകൾ മുന്നോട്ട് വന്ന വിവരവും ചർച്ച ചെയ്തു. പിഷാരോടി സമാജവും വേണ്ട നടപടികൾ ചെയ്യണമെന്ന പ്രമേയം പാസ്സാക്കി. അത് ജനറൽ സെക്രട്ടറിയെ അറിയിക്കുവാൻ യോഗം ശാഖാ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ശാഖാ മെംബർമാരുടെ DIRECTORY പുതുക്കി ശരിയാക്കുവാൻ വേണ്ട നടപടികൾ ചെയ്യുവാൻ മുരളി പിഷാരോടി, മുരളി ബാല, സെക്രട്ടറി എന്നിവരെ യോഗം ചുമതലപ്പെടുത്തി.
ഇരിങ്ങാലക്കുട ശാഖയുടെ 25-26 വർഷത്തെ AGM ഏപ്രിൽ മാസം 5-ാം തിയ്യതി ( ഞായറാഴ്ച) നടത്തുവാൻ തീരുമാനിച്ചു.
അതിനു വേണ്ട നടപടികൾ ചെയ്യുവാനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പിഷാരോടി സമാജം മുംബൈ ശാഖയിലെ സജീവ പ്രവർത്തകനും മുൻ സെക്രട്ടറിയും ആയ മാപ്രാണത്ത് പുത്തൻ പിഷാരത്ത് ശ്രീ പി വിജയൻ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പങ്കെടുത്തു. അദ്ദേഹം തൻ്റെ വാക്കുകളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ശാഖകളിൽ ഒന്നാണ് ഇരിങ്ങാലക്കുട ശാഖയെന്നും യോഗത്തിൽ പങ്കെടുത്തപ്പോൾ അത് നേരിൽ ബോദ്ധ്യപ്പെട്ടതായും പറഞ്ഞു. വളരെ നീണ്ട കാലമായി പ്രസിഡണ്ട് ആയി ശാഖയെ മുന്നോട്ട് നയിക്കുന്ന ശ്രിമതി മായാ സുന്ദരേശ്വരൻ്റെ പ്രവർത്തനത്തെ അദ്ദേഹം എടുത്ത് പറയുകയുണ്ടായി.
ഇന്നത്തെ യോഗത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്ത് തന്ന സോമനാഥൻ, ലത സോമനാഥൻ കുടുംബത്തിനും പങ്കെടുത്ത എല്ലാവർക്കും മുരളി പിഷാരോടി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5.45 ന് അവസാനിച്ചു.
സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട.

