Home 2026 ചെന്നൈ ശാഖയുടെ 2026 ജനുവരി മാസത്തെ യോഗം

ചെന്നൈ ശാഖയുടെ 2026 ജനുവരി മാസത്തെ യോഗം

0
ചെന്നൈ ശാഖയുടെ 2026 ജനുവരി മാസത്തെ യോഗം

ചെന്നൈ ശാഖയുടെ 2026 ലെ ആദ്യയോഗം ഫെബ്രുവരി എട്ടാം തീയതി ഞായറാഴ്ച 11മണിക്ക് വേളാ ച്ചേരിയിലുള്ള ഗംഗാ സ്വീറ്റ്സിൽവെച്ച്
നടത്തുകയുണ്ടായി.

സെക്രട്ടറി ശ്രീ പി. ആർ. രാമചന്ദ്രൻ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.

പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ലഞ്ച് മീറ്റിംഗ് ഒരുക്കിയിട്ടും ഇരുപതോളം അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത് എന്നത് ഒരു വിഷമകരമായ വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാംഗ്ലൂരിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലം മാറിയെത്തിയ ശ്രീ രഞ്ജിത്ത് പിഷാരടി സ്വയം പരിചയപ്പെടുത്തുകയും സമാജം പ്രവർത്തനങ്ങളിൽ തൻറെ സജീവസാന്നിധ്യം ഉണ്ടാവുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

സമാജം മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ കൂടുതൽ ആളുകളെക്കൊണ്ട് മെമ്പർഷിപ്പ് എടുപ്പിക്കാനും ഇപ്പോൾ മെമ്പർഷിപ്പ് ഉള്ളവരുടെ താൽപ്പര്യാർഥം അത് നിലനിർത്തുകയോ നിർത്തലാക്കുകയോ ചെയ്യാനും തീരുമാനമായി.

അംഗങ്ങളുടെ ആവശ്യപ്രകാരം ജൂൺ- ജൂലൈ മാസത്തിൽ ഒരു വിനോദയാത്ര സംഘടിപ്പിക്കുവാനും അതിനുശേഷം ഒരു ജനറൽബോഡി മീറ്റിംഗ് നടത്തുവാനും ധാരണയായി.

വിനോദയാത്രയുടെ നടത്തിപ്പിനായി ശ്രീമതി. ജയശ്രീ അജിത്ത്, ശ്രീമതി. ഗീതാ ധന ശേഖരൻ , ശ്രീമതി .രമ്യ ജയചന്ദ്രൻ, ശ്രീ. രഞ്ജിത്ത് പിഷാരടി എന്നിവരെ ചുമതലപ്പെടുത്തി. ഇതിൻറെ വിശദവിവരങ്ങൾ അന്വേഷിച്ച് അടുത്ത മാസം ഒരു ഓൺലൈൻ മീറ്റിംഗ് വഴി അംഗങ്ങളെ അറിയിക്കാൻ തീരുമാനിച്ചു.

ശ്രീ.ഗോപിനാഥന്റെ നന്ദി പ്രകടനത്തിനും വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനും ശേഷം രണ്ടരയോടെ അംഗങ്ങൾ പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here