Home 2026 പുതിയ ആട്ടക്കഥ ആർദ്രാമാഹാത്മ്യം അരങ്ങിലെത്തുന്നു.

പുതിയ ആട്ടക്കഥ ആർദ്രാമാഹാത്മ്യം അരങ്ങിലെത്തുന്നു.

0
പുതിയ ആട്ടക്കഥ ആർദ്രാമാഹാത്മ്യം അരങ്ങിലെത്തുന്നു.

പ്രശസ്ത കഥകളി കലാകാരനായ ശ്രീ കലാനിലയം അനിൽകുമാർ ആശയ ആവിഷ്കാരം ചെയ്തു അവതരിപ്പിക്കുന്ന പുതിയ ആട്ടക്കഥ ആർദ്രാമാഹാത്മ്യം അരങ്ങിലെത്തുന്നു.

ശ്രീ മാങ്കുളം ശങ്കരൻ നമ്പൂതിരി രചന നിർവഹിച്ച ആർദ്രാമാഹാത്മ്യം പാർവതി ദേവി തന്റെ ആറു കൂട്ടുകാരികളോട് ഗ്രഹദോഷപരിഹാരത്തിന് ആർദ്രാവ്രതവും ശിവപൂജയും തിരുവാതിര നാളിൽ നിദ്ര വെടിഞ്ഞ് കൈകൊട്ടി കളിയും പാതിരാ പൂ ചൂടലും നിർദ്ദേശിക്കുന്നു. അവർക്ക് ചില നൃത്തച്ചുവടുകളും പഠിപ്പിച്ചു കൊടുക്കുന്നു. ശ്രീ പാർവതിയുടെ ഉപദേശം പോലെ സഖികൾ ഭക്തിയോടെ ആർദ്രാവ്രതം പൂർത്തിയാക്കിയപ്പോൾ അവർക്ക് മുന്നിൽ ശിവ പാർവതിമാർ പ്രത്യക്ഷരായി ദീർഘ മാംഗല്യവും സന്താന സൗഭാഗ്യവും അനുഗ്രഹിക്കുന്നതോടെ കഥ അവസാനിക്കുന്നു.

കഥകളി സംഗീതത്തിൽ ഉയർന്നു വരുന്ന, നമ്മുടെ അഭിമാന താരമായ ശ്രീ ആദിത്യൻ പിഷാരോടി അടക്കം പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി പൂങ്കുന്നം ശിവക്ഷേത്രത്തിൽ 2026 ഫെബ്രുവരി 9 ന് വൈകിട്ട് 6. 30ന് കഥകളി അരങ്ങേറുന്നു.

പിഷാരടി സമാജം ആസ്ഥാനമന്ദിരത്തിൽ കഥകളി പഠിപ്പിക്കുന്ന ശ്രീ കലാനിലയം അനിൽകുമാർ കല്ലേക്കുളങ്ങര ആണ്ടാംപിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാരുടെയും കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് (late) ഗോവിന്ദൻകുട്ടി പിഷാരോടിയുടെയും മകനാണ്.

ഭാര്യ: മുക്കൂട്ടിൽ പിഷാരത്ത് അമ്പിളി. ശ്രീബാല, ശ്രീഭദ്ര എന്നിവർ മക്കളാണ്

പുതിയ ആട്ടക്കഥ അരങ്ങിലെത്തിക്കുന്ന ശ്രീ കലാനിലയം അനിൽകുമാറിനും സംഘത്തിനും പിഷാരോടി സമാജത്തിൻെറയും തുളസീദളത്തിൻെറയും വെബ്സൈറ്റ് ടീമിൻെറയും ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here