Site icon Pisharody Samajam

കഥകളിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച് വന്ദേമാതരത്തിനു പുതിയ രംഗ ഭാഷ്യം

വന്ദേമാതരത്തിന്റെ 150 മത് വാർഷികാഘോഷ വേളയിൽ പ്രശസ്ത കഥകളി കലാകാരിയായ അഡ്വ. രഞ്ജിനി സുരേഷും പ്രശസ്ത മോഹിനിയാട്ടം കലാകാരിയും ആർ എൽ വി കോളേജ് മോഹിനിയാട്ടം മേധാവി ഡോക്ടർ ശാലിനി ഹരികുമാറും ചേർന്ന് കഥകളിയും മോഹിനിയാട്ടവും സമർത്ഥമായി സമന്വയിച്ച് അവതരിപ്പിച്ച വന്ദേമാതരം നൂതന ദൃശ്യാവിഷ്ക്കാരം വളരെയേറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വന്ദേമാതരത്തിലെ ഓരോ വരിയുടെയും ആഴത്തിലുള്ള സാരം കഥകളി മുദ്രകളിലൂടെയും മോഹിനിയാട്ടത്തിന്റെ ലാസ്യ ഭംഗിയിലൂടെയും ഇവർ ജനഹൃദയങ്ങളിലേക്ക് പകർന്നു. ഭാരത മാതാവ് ദുർഗ്ഗാദേവിയായി മാറി ശത്രുക്കളെ നിഗ്രഹിക്കുന്ന സങ്കല്പം അടുത്ത കാലത്ത് ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന മഹത്തായ കർമ്മത്തെ ഓർമ്മിപ്പിച്ചു.വന്ദേമാതരത്തിന് നടന ഭാഷ്യങ്ങൾ ഏറെയുണ്ടെങ്കിലും പ്രധാനമായും മുദ്രകളിലൂടെയുള്ള ആവിഷ്ക്കാരം ആദ്യമായാണ്.

അഡ്വ രഞ്ജിനി സുരേഷിനും ഡോ. ശാലിനി ഹരികുമാറിനും പിഷാരോടി സമാജം, തുളസീദളം, തുളസീദളം കലാസാംസ്‌കാരീക സമിതി, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ.

Exit mobile version