കോങ്ങാട് ശാഖയുടെ ഓണാഘോഷവും നാൽപതാം വാർഷികവും 30/08/2026 ഞായറാഴ്ച 9 മണിക്ക് മുൻ പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്ര പിഷാരടി കോങ്ങാട് മഞ്ചേരിക്കാവിലുള്ള മണീസ് ഓഡിറ്റോറിയം അങ്കണത്തിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. അതോടൊപ്പം തന്നെ സർവ്വശ്രീ ജിനേഷ്, അനിൽ കൃഷ്ണൻ, ജയ കൃഷ്ണൻ എന്നിവർ ചേർന്ന് കേളി അവതരിപ്പിച്ചു. അതിരാവിലെ തന്നെ കുമാരിമാർ ആര്യ, അമേയ, ശ്രീമതി സംഗീത അനിൽ എന്നിവർ ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു. ശ്രീമതി ഉഷാദേവി, ശ്രീമതി ശ്രീദേവി പ്രഭാകരൻ എന്നിവർ ചേർന്ന് വേദിയിൽ ചാർത്താനുള്ള മാല തയ്യാറാക്കി. ഇതിനോടൊപ്പം തന്നെ വാർഷികത്തിന് എത്തിച്ചേർന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏകദേശം 240 പേർ ഈ സംഗമത്തിൽ എത്തിച്ചേർന്നു.
പ്രഭാത ഭക്ഷണത്തിന് ശേഷം അധ്യക്ഷൻ ശ്രീ ടി പി അച്യുതാനന്ദൻ (വൈസ് പ്രസിഡൻറ്), ശ്രീ കെ പി രാമചന്ദ്രൻ (മുൻ പ്രസിഡണ്ട്)എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് വാർഷികം ഉദ്ഘാടനം നിർവഹിച്ചു. കുമാരിമാർ ആര്യ, അമേയ എന്നിവർ പ്രാർത്ഥന ചൊല്ലി. ശ്രീ എം പി ഹരിദാസൻ സ്വാഗതം ആശംസിച്ചു.
തുടർന്ന് സമാജത്തിൻ്റെ തുടക്കം മുതൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കൊടകര ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹിയും, ഭാഗവത ആചാര്യനും, മികച്ച ഫോട്ടോഗ്രാഫറും ആയ ശ്രീ രാജൻ രാഘവനെ കോങ്ങാട് ശാഖക്ക് വേണ്ടി ശ്രീ കെ പി രാമചന്ദ്രൻ പൊന്നാട അണിയിച്ചു, അധ്യക്ഷൻ ശ്രീ അച്യുതാനന്ദൻ ഉപഹാരം സമ്മാനിച്ചു. അതേ പോലെ മറ്റൊരു വിശിഷ്ട വ്യക്തിയായ PE & WS ട്രഷറർ ശ്രി രാജൻ എ പിഷാരടിയെ ശ്രീ കെ പി രാമചന്ദ്രൻ പൊന്നാട അണിയിച്ചും ശ്രീ അച്യുതാനന്ദൻ ഉപഹാരം നൽകിയും ആദരിച്ചു. ശ്രീ രാജൻ രാഘവനും, ശ്രീ രാജൻ എ പിഷാരടിയും സമുചിതമായി മറുപടി പറഞ്ഞു. പാരമ്പര്യമായി കഴക പ്രവൃത്തി ചെയ്തു കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് തൻ്റെ സ്വർഗീയനായ പിതാവ് കരുണാകര പിഷാരോടിയുടെ സ്മരണാർത്ഥം ശ്രീ ടി പി അച്യുതാനന്ദൻ നൽകി വരാറുള്ള പൊന്നാടയും ക്യാഷ് അവാർഡും,മൊമെൻ്റോയും ശ്രീമതി എം പി വിജയലക്ഷ്മിക്ക് സമ്മാനിച്ചു. ശ്രീമതി വിജയലക്ഷ്മിയും ചുരുങ്ങിയ വാക്കുകളിൽ അവരുടെ സന്തോഷം വ്യക്തമാക്കി.
റിപ്പോർട്ട്/കണക്ക്:
ശാഖാ സെക്രട്ടറി ശ്രീ കെ പി ഗോവിന്ദൻ 2025-26 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ കെ പി ചന്ദ്രശേഖരന് വേണ്ടി ശ്രീ എം പി ഹരിദാസൻ 2025-26 വർഷത്തെ കണക്ക് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു.
ശാഖയുടെ വിദ്യാഭ്യാസ സ്കോളർഷിപ്/ അവാർഡ് താഴെ പറയുന്ന കുട്ടികൾക്ക് വിതരണം ചെയ്തു:
സത്യാനന്ദൻ മെമ്മോറിയൽ അവാർഡ് മാസ്റ്റർ ദർശൻ പ്രശാന്ത് ധന്യ പ്രശാന്ത് മകൻ
മാസ്റ്റർ അഭിനന്ദ് ദാസ് G H
ശ്രീ ഹരിദാസ് G N മകൻ
കുമാരി അദ്വിക എം
ശ്രീ മുരളി നാരായണൻ മകൾ
മാസ്റ്റർ ദ്രുപത് ദീപക് ശ്രീ ദീപക് ശ്രീധർ മകൻ
മാസ്റ്റർ അഭിനവ് വി പി ശ്രീ രാജേഷ് കെ പി മകൻ
മാസ്റ്റർ ആനന്ദ് C P ശ്രീ സുരേഷ് കുമാർ മകൻ
മാസ്റ്റർ അഭിലാഷ് K ശ്രീ K K പിഷാരടി മകൻ
മകൾ കുമാരി അദ്വികക്ക് വേണ്ടി അവാർഡ് സ്വീകരിച്ച ശ്രീ മുരളി നാരായണൻ അടുത്ത വർഷം മുതൽ തൻ്റെ സ്വർഗീയനായ പിതാവ് “വന്ദന ഉണ്ണി” എന്ന് അറിയപ്പെട്ടിരുന്ന നാരായണ പിഷാരോടിയുടെ പേരിൽ രണ്ടായിരം രൂപയുടെ എൻഡോവ്മെൻ്റ് നൽകുമെന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾ യഥാ സമയം മറ്റ് കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തു അറിയിക്കാം എന്നും പറഞ്ഞു.
ആശംസകൾ:
മഞ്ചേരി ശാഖയെ പ്രതിനിധീകരിച്ച് ശ്രീ കെ പി മുരളി, പാലക്കാട് ശാഖയിൽ നിന്ന് ശ്രീ കെ ആർ രാമഭദ്രൻ, പട്ടാമ്പി ശാഖയിൽ നിന്ന് ശ്രീ വി എം ഉണ്ണികൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.
അതിനു ശേഷം PP & TDT സെക്രട്ടറി ശ്രീ കെ പി രവിയെ വരണാധികാരിയായി നിയമിച്ച് 2026-28 വർഷത്തേക്കുള്ള ഭരണ സമിതിയുടെ ഒരു പാനൽ സമർപ്പിച്ചു. പാനലിലെ പേരുകൾ ശ്രീ രവി വായിച്ചു. ആരും എതിർപ്പ് അറിയിക്കാത്തതിനാൽ താഴെ പറയുന്ന ഭരണ സമിതിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. അത് യോഗം കയ്യടിയോടെ അംഗീകരിച്ചു.
പുതിയ ഭരണ സമിതി:
രക്ഷാധികാരികൾ:
ശ്രീ കെ പി അച്ചുണ്ണി പിഷാരടി
ശ്രീ കെ പി ഗോപാല പിഷാരടി
പ്രസിഡണ്ട്:
ശ്രീ കെ പി പ്രഭാകര പിഷാരോടി
വൈസ് പ്രസിഡൻറ്:
ശ്രീ ടി പി അച്യുതാനന്ദൻ
ശ്രീ സുരേഷ് കുമാർ
സെക്രട്ടറി:
ശ്രീ കെ പി ഗോവിന്ദൻ
ജോയിൻ്റ് സെക്രട്ടറി:
ശ്രീമതി ഉഷാദേവി എം പി
ശ്രീമതി ടി പി സംഗീത
ട്രഷറർ:
ശ്രീ കെ പി ചന്ദ്രശേഖരൻ
സമാജമന്ദിരം മാനേജർ:
ശ്രീ അനിൽ കൃഷ്ണൻ കെ പി
ഇൻ്റേണൽ ഓഡിറ്റർ:
ശ്രീ എം പി ഹരിദാസൻ
എക്സിക്യൂട്ടീവ് കമ്മിറ്റി:
ശ്രീ കെ പി രാമചന്ദ്രൻ
ശ്രീ എം പി ഹരിദാസൻ
ശ്രീ പി പി നാരായണൻ കുട്ടി
ശ്രീ വി പി ഹരീഷ്
ശ്രീ കെ ബി മുരളി
ശ്രീമതി ഗീത കെ പി
ശ്രീമതി മായാബാബു
രാധാ ലോഹിതൻ
ശ്രീ എം പി വിനയൻ
ശ്രീ കെ പി കൃഷ്ണപ്രസാദ്
സമാജം സുവർണ്ണ ജൂബിലി ഉത്തര മേഖല സമ്മേളനം
പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പോടെ കോങ്ങാട് ശാഖാ വാർഷിക പരിപാടികൾക്ക് താത്കാലിക വിരാമം അനുവദിച്ച് കേന്ദ്ര സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരടി, ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, കൺവീനർ ശ്രീ രാജൻ രാഘവൻ, തുളസീദളം സംസ്കാരിക സമിതി സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ എന്നിവരെ സ്റ്റേജിലേക്ക് ആനയിച്ചു.
ശ്രീ രാമചന്ദ്ര പിഷാരടി സമാജം സുവർണ്ണ ജൂബിലിയുടെ ഉത്തര മേഖല സമ്മേളനം, തുളസീദളം സാംസ്കാരിക സമിതിയുടെ ഉത്തര മേഖല സമ്മേളനം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജനറൽ സെക്രട്ടറി, കൊടകര ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം ഏറ്റെടുത്തതിന് ശേഷം നടന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
ശ്രീ ഗോപൻ പഴുവിൽ തുളസീദളം സംസ്കാരിക സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മഞ്ചേരി ശാഖയെ പ്രതിനിധീകരിച്ച് ഡോ വി എം വാസുദേവൻ, പാലക്കാട് ശാഖാ പ്രസിഡണ്ട് ശ്രീ എ പി സതീഷ് കുമാർ, ഇരിങ്ങാലക്കുട സെക്രട്ടറി ശ്രീ സി ജി മോഹൻ, ശ്രീ വി പി മധു ചൊവ്വര ശാഖ, ശ്രീ ഉണ്ണികൃഷ്ണൻ പട്ടാമ്പി ശാഖ, ശ്രീ കെ പി രവി സെക്രട്ടറി PP & TDT എന്നിവർ ആശംസാ പ്രസംഗം നടത്തി.
പ്രാസംഗികരെല്ലാം കോങ്ങാട് ശാഖയുടെ സംഘാടന മികവും ഉത്തര മേഖല കലാകാരന്മാരുടെയും ശാഖാ അംഗങ്ങളുടെ സാന്നിധ്യത്തെയും പ്രകീർത്തിച്ചു.
ശേഷം വിവിധ കലാപരിപാടികൾ ആരംഭിച്ചു. പാലക്കാട്, ആലത്തൂർ, പട്ടാമ്പി, കോങ്ങാട് ശാഖകളിലെ കുട്ടികളും മുതിർന്നവരും ഡാൻസ്, പാട്ട് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചത് കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു.
കോങ്ങാട് ശാഖയുടെ മഹിളാ വിംഗ് അവതരിപ്പിച്ച കൈകൊട്ടിക്കളി ഹൃദ്യമായിരുന്നു .
ശ്രീ എം പി ഹരിദാസനും സംഘവും അവതരിപ്പിച്ച സ്കിറ്റ് കാണികൾ ആസ്വദിച്ചു.
തുടർന്ന് നടന്ന സംഗീത സമന്വയം (ഫ്യൂഷൻ) ശ്രോതാക്കളെ വിസ്മയിപ്പിച്ചു. നിറഞ്ഞ സദസ്സ് വീണ്ടും ആവശ്യപ്പെട്ടതിനാൽ മുൻ നിശ്ചയ പ്രകാരം പരിപാടികൾ 5 മണിക്ക് ശേഷവും തുടരേണ്ടി വന്നു.
പരിപാടികൾ അവതരിപ്പിച്ചവർക്കെല്ലാം തുളസീദളം കലാ സാംസ്കാരിക സമിതിയുടെ സർട്ടിഫിക്കറ്റും മൊമെൻ്റോയും വിതരണം ചെയ്തു. തുടർന്നും കുട്ടികളുടെ ഡാൻസും പാട്ടും അരങ്ങേറി.
പരിപാടികളുടെ ആങ്കർ ആയി പ്രവർത്തിച്ച ശ്രീമതി ശ്രീലക്ഷ്മിയുടെ സേവനം ശ്ലാഘനീയമായിരുന്നു
കലാപരിപാടികളുടെ തുടക്കം മുതൽ അവസാനം വരെ ഓരോരുത്തരേയും പ്രോത്സാഹിപ്പിച്ച ശ്രീ കെ പി രവീന്ദ്രന്റെ മഹനീയ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
ഈ അവസരത്തിൽ സംഗീത സമന്വയം അവതരിപ്പിച്ച ഗ്രൂപ്പിന് 2026 ഡിസംബർ 24ന് ഷൊർണൂരിൽ ഒരു സദസ്സ് ഒരുക്കിക്കൊടുക്കാമെന്നും അതിനുവേണ്ട എല്ലാ ചിലവും വഹിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീമതി എം പി ഉഷാദേവിയുടെ നന്ദി പ്രകടനത്തോടെ ആഘോഷങ്ങൾക്ക് 6.30 മണിയോടെ വിരാമമായി. ലഘു ഭക്ഷണത്തിന് ശേഷം ഈ വർഷത്തെ വാർഷികത്തിന് തിരശ്ശീല വീണു.
ഈ വർഷത്തെ വാർഷികവും അതോടൊപ്പം നടത്തിയ ഉത്തര മേഖല സമ്മേളനങ്ങളും ഇത്രയും ഭംഗിയായി നടന്നതിന് മുന്നിൽ നിന്നു പ്രവർത്തിച്ച നമ്മുടെ കോർഡിനേറ്റർമാരായ ശ്രീ എം പി ഹരിദാസൻ, ടി പി അച്യുതാനന്ദൻ എന്നിവരുടെ അക്ഷീണ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. 11/08/26ന് റോഡ് അപകടത്തിൽപ്പെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത് വരെ നമ്മുടെ ശാഖാ പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ പ്രയത്നവും (ഫണ്ട് സ്വരൂപിക്കുന്ന കാര്യത്തിൽ) സ്മരണീയമാണ്. സമാജം മാനേജർ ശ്രീ അനിൽ കൃഷ്ണൻ, ട്രഷറർ ശ്രീ കെ പി ചന്ദ്രശേഖരൻ, മറ്റ് ശാഖാ പ്രവർത്തകർ, മഹിളാ വിംഗ് അംഗങ്ങൾ എന്നിവരുടെ സേവനങ്ങളും മറക്കാവതല്ല. പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ അത് ലൈവ് ആയി വീഡിയോയിൽ ഷൂട്ട് ചെയ്തു അത് എല്ലാവരിലേക്കും എത്തിക്കാൻ ശ്രീ സുദീപ് നടത്തിയ പരിശ്രമം പ്രശംസനീയമായിരുന്നു.
സെക്രട്ടറി
കോങ്ങാട് ശാഖ