Home June 2026 ഡോക്ടർ സംഗീത ആനന്ദിനു അഭിനന്ദനങ്ങൾ.

ഡോക്ടർ സംഗീത ആനന്ദിനു അഭിനന്ദനങ്ങൾ.

0
ഡോക്ടർ സംഗീത ആനന്ദിനു അഭിനന്ദനങ്ങൾ.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിസ്റ്റിങ്ഷനോട് കൂടി എം ബി ബി എസ് പാസ്സായി സംഗീത ആനന്ദ് ശ്രദ്ധേയയായി.ഇരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് ശ്രീവിദ്യയുടെയും ഋഷിനാരദമംഗലം പിഷാരത്ത് ആനന്ദിന്റെയും (സൗദി അറേബ്യ) മകളാണ്.സഹോദരി സാന്ദ്ര ആനന്ദ് ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു.

മികച്ച ഗായിക കൂടിയാണ് സംഗീത.പോണ്ടിച്ചേരി ഇന്റർ യൂണിവേഴ്സിറ്റി കലാ മത്സരങ്ങളിൽ ചലച്ചിത്ര ഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും സംഗീത ഒന്നാം സമ്മാനം കരസ്തമാക്കിയിട്ടുണ്ട്.ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് Y എന്ന ചിത്രത്തിലും കുറച്ചു സംഗീത ആൽബങ്ങളിലും സംഗീത പാടിയിട്ടുണ്ട്.

തൃശ്ശൂരിൽ വെച്ച് നടത്തിയ പഞ്ചാരി എന്ന പ്രോഗ്രാമിൽ സംഗീത, നൃത്ത പരിപാടികളിൽ സംഗീത പങ്കെടുത്തിട്ടുണ്ട്.തൃശൂർ മുളകുന്നത്ത്കാവ് സംഗീത സാന്ദ്രം വസതിയിൽ താമസിക്കുന്നു.

ഡോക്ടർ സംഗീത ആനന്ദിനു സമാജം, തുളസീദളം, തുളസീദളം കലാ സാംസ്‌കാരീക സമിതി, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here