തൃശൂർ ശാഖയുടെ മേയ് മാസത്തെ യോഗം 17/5/26 ന് വൈകീട്ട് 4 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ശ്രീ കെ പി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പുതിയ ഭരണ സമിതിയുടെ ഈ ആദ്യ യോഗത്തിൽ ശ്രീ സി പി അച്യുതൻ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപകുമാർ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 25മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. സെക്രട്ടറി ശ്രീ ആർ പി രഘു നന്ദനൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗമാണിതെന്നും എല്ലാ അംഗങ്ങളുടെയും പരിപൂർണ്ണ സഹകരണം കമ്മിറ്റിക്ക് ഉണ്ടാകണം എന്നും ശ്രീ രഘുനന്ദനൻ പറഞ്ഞു.
ഡോക്ടർ കൃഷ്ണന്റെ ഭാര്യ മാതാവ് മുടവന്നൂർ പിഷാരത്ത് വിനോദിനി പിഷാരസ്യാർ, മദ്ദള വിദ്വാൻ കോങ്ങാട് സുകുമാരൻ, പെരുവനം വടക്കേ പിഷാരത്ത് പ്രഭാകര പിഷാരോടി എന്നിവരടക്കം ഇക്കഴിഞ്ഞ കാലയളവിൽ ഈ ലോകം വിട്ടു പോയ എല്ലാവരുടെയും സ്മരണയിൽ മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ കെ പി ഗോപകുമാർ ഈ ആദ്യ യോഗത്തിൽ ധാരാളം അംഗങ്ങൾ പങ്കെടുത്തതിൽ സന്തോഷവും നന്ദിയും അറിയിച്ചു. പുതിയ കമ്മിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരുടെയും പൂർണ്ണ പിന്തുണയും സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. സമാജത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 മേയ് 10ന് ചൊവ്വര ശാഖയുടെ അമ്പതാം വാർഷിക പ്രോഗ്രാമിൽ വെച്ച് സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരടി നിർവഹിച്ച വിവരം ശ്രീ ഗോപകുമാർ പങ്ക് വെച്ചു. തുടർന്ന് 2027 മേയ് വരെ നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ വിവിധ ശാഖകളിൽ സംഘടിപ്പിക്കുന്നതും സമാപനം തൃശ്ശൂരിൽ വെച്ച് ഗംഭീരമായി കൊണ്ടാടുന്നതുമാണ്. ചൊവ്വരയിൽ നടന്ന യോഗത്തിന്റെ ലഘു വിവരണം ശ്രീ സി പി അച്യുതൻ യോഗത്തിൽ അവതരിപ്പിച്ചു.സെക്രട്ടറി അവതരിപ്പിച്ച
മാർച്ച മാസത്തെ യോഗത്തിന്റെയും ഏപ്രിൽ മാസത്തെ വാർഷിക യോഗത്തിന്റെയും പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ സേതുമാധവൻ അവതരിപ്പിച്ച കണക്കും കയ്യടികളോടെ പാസ്സാക്കി.
ശ്രീമതി പത്മിനി വെളപ്പായ അമ്മയ്ക്ക് നമസ്കാരം, തൃശൂർ പൂരം 2026 എന്നീ സ്വന്തം കവിതകൾ വായിച്ചത് ശ്രദ്ധേയമായി.ശാഖയുടെ നേതൃത്വത്തിൽ നടത്തേണ്ട വിനോദ യാത്രയെ കുറിച്ച് നടന്ന ചർച്ചയിൽ കൂർഗ്ഗ്,ബി ആർ പാലസ് എന്നീ സ്ഥലങ്ങളിലേക്ക് അഭിപ്രായങ്ങൾ വന്നെങ്കിലും പല സൗകര്യങ്ങളും കണക്കിലെടുത്ത് ശ്രീമതി രാധിക ശ്രീ കുമാർ നിർദ്ദേശിച്ച, കേരളത്തിൽ തന്നെയുള്ള മിനി ഊട്ടി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് മേയ് 30 ശനിയാഴ്ച്ച പോകാൻ തീരുമാനിച്ചു.ശ്രീമതി രഞ്ജിനി ഗോപി, ശ്രീമതി അനിത ഹരികൃഷ്ണൻ,ശ്രീമതി രാധിക ശ്രീകുമാർ, ശ്രീമതി വിനീത ജയരാജ്, ശ്രീമതി മിനി രവികുമാർ, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവരെ ഉൾപ്പെടുത്തി ഒരു കലാ സാംസ്‌ക്കാരീക സമിതി രൂപീകരിക്കാൻ തീരുമാനമായി.സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഒരു മണിക്കൂറെങ്കിലും നീണ്ടു നിൽക്കുന്ന പരിപാടികൾ അവതരിപ്പിക്കുവാൻ ഈ സമിതിയെ ചുമതലപ്പെടുത്തി.അംഗത്വ വരിസംഖ്യ ശേഖരണം ഉടനെ ആരംഭിക്കണമെന്ന് ശ്രീ ഗോപകുമാർ ഓർമ്മിപ്പിച്ചു.വരിസംഖ്യ പിരിവിന്റെ സൗകര്യാർത്ഥം വെളപ്പായ, മുളകുന്നത്ത്കാവ്, തൃശൂർ ടൌണും പരിസര പ്രദേശങ്ങളും, പഴുവിൽ, ചെമ്പൂക്കാവ്, മുക്കാട്ടുകര, ഉദയനഗർ, അരിമ്പൂർ, ഒളരിക്കര എന്നിങ്ങനെ പ്രത്യേക പ്രദേശങ്ങളായി വിഭജിച്ച് ഓരോ പ്രദേശത്തും ഉള്ളവരോ അടുത്തുള്ളവരോ ആയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പിരിവെടുക്കുന്നത് നല്ലതാണെന്നു ശ്രീ രഘുനന്ദനൻ നിർദ്ദേശിച്ചു.
സമാജം ആസ്ഥാന മന്ദിരത്തിൽ നടന്നു വരുന്ന മരണാനന്തര ചടങ്ങുകൾക്ക് ചില ബുദ്ധിമുട്ടുകൾ സംഭവിക്കുന്നതിനെ പറ്റി ചില പരാതികൾ വന്നത് ശ്രീ ഗോപകുമാർ യോഗത്തെ അറിയിച്ചു. ഇത്തരം പരാതികൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു എന്നും ശ്രീ സി പി അച്യുതൻ അറിയിച്ചത് യോഗം കയ്യടികളോടെ അംഗീകരിച്ചു.
ചർച്ചയിൽ ശ്രീ കെ പി ബാലകൃഷ്ണ പിഷാരടി, ശ്രീ സി പി അച്യുതൻ തുടങ്ങിയവർ സംസാരിക്കുകയും പുതിയ ഭരണ സമിതിക്ക് ആശംസകൾ നേരുകയും ചെയ്തു. കേരള നിയമസഭയിലേക്ക് പാലക്കാട് നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ രമേഷ് പിഷാരടിക്ക് യോഗം അഭിനന്ദനങ്ങളും ആശംസകളും നേർന്നു. ശ്രീ കൃഷ്ണകുമാറിന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.അടുത്ത മാസത്തെ യോഗം 2026 ജൂൺ 21 വൈകീട്ട് 4 ന് ശ്രീ കെ പി ശ്രീകുമാറിന്റെ പൂങ്കുന്നത്തുള്ള വസതിയിൽ വെച്ച് നടത്തുന്നതാണ്.അഡ്രസ്സും ഫോൺ നമ്പറും താഴെ ചേർക്കുന്നു.
കെ പി ശ്രീകുമാർ,
ഫ്ലാറ്റ് നമ്പർ 9B
വിജയ സായി നികേതൻ,
സീത രാമസ്വാമി ക്ഷേത്രത്തിനു സമീപം,
പുഷ്പഗിരി
റോഡ്, പൂങ്കുന്നം, തൃശൂർ
ഫോൺ 9447734462.
സെക്രട്ടറി
തൃശൂർ ശാഖ