Home 2026 കോങ്ങാട് ശാഖയുടെ 2026 ഏപ്രിൽ മാസ യോഗം

കോങ്ങാട് ശാഖയുടെ 2026 ഏപ്രിൽ മാസ യോഗം

0
കോങ്ങാട് ശാഖയുടെ 2026 ഏപ്രിൽ മാസ യോഗം

കോങ്ങാട് ശാഖാ ഭരണ സമിതിയുടെ ഏപ്രിൽ മാസ യോഗം 22/04/26 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നു.

ശ്രീമതി ഉഷാദേവി എം പി പ്രാർത്ഥനയും, ശ്രീമതി പുഷ്പ ഹരിദാസൻ പുരാണ പാരായണവും നിർവഹിച്ചു.

ശ്രീ അച്യുണ്ണി പിഷാരോടി എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

കലാമണ്ഡലം ബാലസുന്ദരൻ പ്രഥമ സ്മൃതിപഥ “അർപണം” പുരസ്കാരം നേടിയ സദനം രാമകൃഷ്ണനെയും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലക്കാട് ജില്ലയിലെ കഥകളി സംഗീതം/ മറ്റ് കലാ/പാഠ്യേതര രംഗത്തെ മികച്ച പ്രകടനത്തിനും സമഗ്ര സംഭാവന പുരസ്കാരം നേടിയ ശ്രീ ആദിത്യൻ പിഷാരോടിയെയും യോഗം അനുമോദിച്ചു. CBSE പത്താം ക്ലാസ്സിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് മൗന പ്രാർത്ഥന നടത്തി.

പ്രസിഡൻ്റ് തൻ്റെ ഉപക്രമ പ്രസംഗത്തിൽ 19/04നൂ തൃശൂരിൽ നടന്ന സമാജം പ്രതിനിധി സഭയിൽ ചർച്ച ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു.
10/05 ന് നടക്കുന്ന ചൊവ്വര ശാഖയുടെ അമ്പതാം ജയന്തിക്ക് പങ്കെടുക്കാൻ താത്പര്യമുള്ള അംഗങ്ങളെ തീരുമാനിച്ചു.
വിവരം ചൊവ്വര ശാഖയെ അറിയിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മാർച്ച് മാസത്തെ റിപ്പോർട്ട് വാട്ട്സ്ആപ്പ്/ തുളസീദളം എന്നിവയിൽ പ്രസിദ്ധീകരിച്ചത് അംഗീകരിച്ചു പാസ്സാക്കി.

തുടർന്ന് നടന്ന ചർച്ചയിൽ ഈ വർഷത്തെ കോങ്ങാട് ശാഖാ വർഷികത്തോട് അനുബന്ധിച്ച് ശാഖാ പരിധിയിൽ വരുന്ന കലാകാരന്മാരുടെ കലാ പ്രകടനം നടത്തണമെന്ന് ഒരു അഭിപ്രായം രൂപപ്പെട്ടു. കൂടാതെ മറ്റു ശാഖകളിലെ കലാകാരന്മാരെയും കേന്ദ്ര ഭാരവാഹികളെയും പങ്കെടുപ്പിക്കണമെന്നും
ആയതിന് വേണ്ട തയ്യാറെടുപ്പുകളെ പറ്റി ഒരു സമഗ്ര ചർച്ച ഉടൻ തന്നെ വേണമെന്ന് തീരുമാനമായി.
അത് പ്രകാരം മെയ് 18നൂ ശേഷം ശാഖാ മന്ദിരത്തിൽ വെച്ച് യോഗം ചേരാമെന്ന് തീരുമാനിച്ചു.

ശ്രീ കെ പി രാമചന്ദ്ര പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം 11.15നൂ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here