Home 2026 എറണാകുളം ശാഖയുടെ 2026 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ 2026 മാർച്ച് മാസ യോഗം

0
എറണാകുളം ശാഖയുടെ 2026 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ മാർച്ച് മാസ് യോഗം മാർച്ച് 8 വൈകിട്ട് 3 മണിക്ക് ശ്രീ പി ബി രാംകുമാറിൻ്റെ വസതിയിൽ വച്ച് നടത്തി.
ശ്രീമതി രമാദേവി ഭദ്രദീപം കൊളുത്തിയതോടെ യോഗ നടപടികൾ ആരംഭിച്ചു.
ശ്രീമതിമാരായ ഇന്ദിരയും ലീലയും ചേർന്ന് നാരായണീയ പാരായണം ചെയ്തു.

കുമാരി ശ്രീനന്ദ രാംകുമാർ പ്രാർത്ഥന ചൊല്ലി.
ശ്രീമതി രമാദേവി യോഗത്തിൽ എത്തി ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു.

വനിത ദിനത്തിൽ വനിതകൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഈ യോഗം വൈസ് പ്രസിഡണ്ട് അനിത രവീന്ദ്രൻ വനിതാദിന ആശംസകൾ നൽകികൊണ്ട് അധ്യക്ഷത വഹിച്ചു.

തുടർന്ന് അടുത്ത മാസത്തെ വാർഷികം ഏപ്രിൽ 12 ന് നടത്താമെന്നും ഹാൾ ഭക്ഷണം എന്നിവ എത്രയും പെട്ടെന്ന് തന്നെ ബുക്ക് ചെയ്യാമെന്നും തീരുമാനിച്ചു.

കേന്ദ്രവാർഷിക ഗോൾഡൺ ജൂബിലി പൊതുയോഗവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ഗസ്റ്റ് ഹൗസ് പോലുള്ള ഏതെങ്കിലും പദ്ധതി അഭിപ്രായപ്പെടുവാൻ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം നൽകിയതനുസരിച്ച് വിവിധ പദ്ധതികളുടെ അഭിപ്രായങ്ങൾ വന്നു.
മുൻ ശാഖ പ്രസിഡണ്ട് ശ്രീ പി ബി രാംകുമാർ ‘വിഷ്ണുപാദം’ എന്ന പേരിൽ ക്രിയകൾ ചെയ്ത് കൊടുക്കുകയും അതിന് വേണ്ട സാധനങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവ വിഷ്ണു സന്നിധാനമായ ഗുരുവായൂരിൽ തന്നെ ഒരുക്കുന്ന പോലെ ഒരു പദ്ധതി തുടങ്ങുന്നത് നന്നാകുമെന്ന് അഭിപ്രായപ്പെട്ടു.
അതുപോലെ തന്നെ കഴക്കപ്രവർത്തി ചെയ്തിരുന്ന മറ്റു കാരണങ്ങൾ കൊണ്ട് ഇപ്പോൾ ചെയ്യാൻ കഴിയാത്ത എന്നാൽ പകരത്തിന് പോകുവാൻ കഴിയുന്ന കഴകക്കാരെ അവരുടെ ആരോഗ്യവും അവരുടെ availability എന്നിവ ഒരു കേന്ദ്ര ഏജൻസി രൂപീകരിച്ച് ശാഖ തലത്തിൽ ഒരു സർവേ നടത്തി മുട്ടുകഴകം ആവശ്യമുള്ളപ്പോൾ ആ ഏജൻസി മുഖേന വിടുക. മിനിമം വേതനം ദിവസം 1000 രൂപ എന്ന നിരക്ക് ഉറപ്പാക്കുക. അത് ഏജൻസി മുഖേന നൽകുക, തുടർന്ന് പതുക്കെ ചെറിയൊരു തുക കമ്മീഷൻ സ്വീകരിക്കുക എങ്കിൽ പകരത്തിന് പോകുവാൻ താൽപര്യമുള്ളവർക്ക് അതൊരു വലിയ ആശ്വാസമാകുമെന്ന് ശ്രീമതി ശില്പ ശശി അഭിപ്രായപ്പെട്ടു.

ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുനരുദ്ധാരണ നവീകരണം നടത്തുന്നുണ്ടെന്നും അതിന് അകമഴിഞ്ഞ സഹകരണം ശാഖയുടെ ഭാഗത്ത് നിന്നും വേണമെന്ന് ശ്രീ പി പി അനിൽകുമാർ അഭ്യർത്ഥിച്ചു.

ശ്രീ ബാലചന്ദ്രൻ്റെ കൃതജ്ഞതയോടും സ്വാദിഷ്ടമായ ചായ സൽക്കാരത്തോടും എല്ലാ അംഗങ്ങളും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തതോടു കൂടി യോഗം അവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here