Home 2026 എറണാകുളം ശാഖ പ്രതിമാസ യോഗം – ജനുവരി 2026

എറണാകുളം ശാഖ പ്രതിമാസ യോഗം – ജനുവരി 2026

0
എറണാകുളം ശാഖ പ്രതിമാസ യോഗം – ജനുവരി 2026

എറണാകുളം ശാഖയുടെ 2026 ജനുവരി മാസ യോഗം 18-01-2026 – നു വൈകിട്ട് 3 മണിക്ക് ചേരാനെല്ലൂരിൽ ശ്രീമതി ശാരിക രഘുനാഥിന്റെ വസതിയിൽ വെച്ച് നടന്നു.
ഗൃഹനാഥ ഭദ്രദീപം തെളിയിച്ചു കൊണ്ട് യോഗം സമാരംഭിച്ചു. തുടർന്ന് ഏവരെയും സ്വാഗതം ചെയ്തു.

ശ്രീമതി കുമാരി രവീന്ദ്രൻ നാരായണീയം പാരായണം ചെയ്തു. കഴിഞ്ഞ കാലയളവിൽ അന്തരിച്ച നമ്മുടെ സമുദായാംഗങ്ങളെ സ്മരിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി.

പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഡിസംബർ മാസം നടന്ന ശാഖയുടെ പ്രതിമാസ റിപ്പോർട്ട് അവതരിപ്പിച്ചത് പാസാക്കി.
ഖജാൻജി ശ്രീ എം ഡി രാധാകൃഷ്ണൻ വരവ് ചിലവു കണക്കുകൾ അവതരിപ്പിച്ചു.
2025 ഡിസംബർ മാസം ശാഖ നടത്തിയ യാത്രയുടെ അവലോകനം നടന്നു. ആളുകളുടെ എണ്ണം കുറവായിരുന്നിട്ടും യാത്ര വിജയകരമായി നടത്താൻ സാധിച്ചു. അതിനു സഹകരിച്ച ഏവരോടും സെക്രട്ടറി നന്ദി അറിയിച്ചു. ഇനിയും ഇതുപോലുള്ള യാത്രകൾ സംഘടിപ്പിക്കാൻ ഈ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്നും പറഞ്ഞു.
ടൂർ കോർഡിനേറ്റർ ആയ ശ്രീ സന്തോഷ് പിഷാരോടി യാത്രയുടെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

സമാജം സ്ഥാപകരിൽ ഒരാളും പ്രഥമ ജനറൽ സെക്രട്ടറിയും കൂടിയായ ശ്രീ കെ എ പിഷാരോടി യോഗത്തിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സമാജ പ്രവർത്തന അനുഭവങ്ങളും പിന്നിട്ട വഴികളും പറഞ്ഞു തരുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചകളിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായി. ചർച്ചയിൽ ആദ്യമായി വരിസംഖ്യ പിരിവു ഇനിയും അംഗങ്ങളിൽ നിന്നും ലഭിക്കാനുണ്ടെന്ന വിവരം യോഗത്തിൽ അറിയിച്ചു.
കഴിവതും വേഗം തന്നെ വരിസംഖ്യ നൽകി സമാജ അംഗത്വം ഏവരും പുതുക്കണമെന്നു സെക്രട്ടറി അറിയിച്ചു. കുറച്ചു മാസങ്ങളായി ഗൃഹ സന്ദർശനം നടത്താൻ സാധിക്കുന്നില്ലെന്നും, ഇനിയുള്ള കുറച്ചു ആഴ്ചകളിലെങ്കിലും ഇറങ്ങാൻ ശ്രമിക്കണമെന്ന് രക്ഷാധികാരി ശ്രീ ഋഷികേശ് പിഷാരോടി അഭിപ്രായപ്പെട്ടു.

പിഷാരോടി സമാജം 50 – ആം വാർഷികാഘോഷം വളരെ ഭംഗിയായി ആഘോഷിക്കാൻ പോകുകയാണെന്നും, ഇതിന്റെ ആരംഭം ചൊവ്വര ശാഖയുടെ വാർഷികത്തോട് ആരംഭിച്ചു ഒരു വര്ഷം നീളുന്ന പരിപാടികളാണ് പ്ലാൻ ചെയ്യുന്നത്. ഇതിന്റെ വിശദ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി ദക്ഷിണ മേഖല തലത്തിലുള്ള ഒരു ആലോചന യോഗം ജനുവരി 11 നു ചൊവ്വര ശാഖയിൽ വെച്ച് നടക്കുകയുണ്ടായി. ഇതിൽ നമ്മുടെ ശാഖയെ 4 കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. കൂടാതെ നമ്മുടെ രക്ഷാധികാരി ശ്രീ ഋഷികേശ് പിഷാരോടിയെ സമാജം സുവർണ ജൂബിലി ആഘോഷത്തിന്റെ സാമ്പത്തിക വിഭാഗത്തിന്റെ ചെയർമാൻ ആയി നിയമിച്ചു.
സുവർണ ജൂബിലിയിൽ ഒരു പ്രൊജക്റ്റ് മുമ്പോട്ടു വെക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിനു ശാഖ തലങ്ങളിൽ ചർച്ച ചെയ്തു അംഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ കേന്ദ്ര പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടി നിർദ്ദേശിച്ചിരുന്നു. ആയതിനാൽ അംഗങ്ങൾ ആലോചിച്ചു ക്രിയാത്മകവും വരുമാന മാർഗ്ഗവുമായ ഒരു സംരഭത്തിനുള്ള നിർദ്ദേശങ്ങൾ ശാഖ സെക്രട്ടറിയെ അറിയിക്കാവുന്നതാണ് ( ഫോൺ:- 9020372943 ). മികച്ചതും സമാജം സ്വീകരിക്കുകയും ചെയ്യുന്ന നിർദ്ദേശിക്കുന്ന അംഗത്തിന് സമാജം വക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ചൊവ്വര ശാഖയുടെ 50 ആം ജയന്തിക്ക് നമ്മുടെ ശാഖയുടെ ഒരു 20 മിനിറ്റ് കലാപരിപാടികൾ അവതരിപ്പിക്കാൻ സമീപിച്ചിട്ടുണ്ട്. ആയതിനാൽ ശാഖയിൽ നിന്നും പരിപാടി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ദയവായി അറിയിക്കുക.
തുളസീദളം കല സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ്‌ സുവർണ ജൂബിലി വർഷത്തിൽ കലാ പരിപാടികൾ സങ്കടിപ്പിക്കുന്നത്. നമ്മുടെ ശാഖയിലെ കലാകാരന്മാർ ഏവരും ഇതിൽ പങ്കാളികളാകണമെന്നും താത്പര്യപ്പെടുന്നു.

സമാജത്തിന്റെ സിൽവർ ജൂബിലി വർഷത്തിൽ പ്രഖ്യാപിച്ച ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഇന്ന് വളർന്നു ലാഭം നൽകുന്ന വിധത്തിലേക്ക് ഇന്ന് വളർന്നിരിക്കുന്നു. ഇതിൽ പ്രാരംഭഘട്ടത്തിൽ ഫിക്സഡ് ടെപോസിറ്റ് ചെയ്തിട്ടുള്ള സമാജ അംഗങ്ങൾക്ക് അതിന്റെ പലിശ നൽകി വരുന്നു. നമ്മുടെ ശാഖയിലും ഇനി ആർകെങ്കിലും കിട്ടാനുണ്ടെങ്കിൽ ശാഖ സെക്രട്ടറിയുമായി ബന്ധപ്പെടുക.

തുടർന്ന് കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതക്കും, സ്വാദിഷ്ടമായ ചായസത്കാരത്തിനും, ഗ്രൂപ്പ് ഫോട്ടോക്കും ശേഷം യോഗം പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here