Home 2026 മുംബൈ ശാഖയുടെ 456മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 456മത് ഭരണസമിതി യോഗം

0
മുംബൈ ശാഖയുടെ 456മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 456മത് ഭരണസമിതി യോഗം 15-02-26നു സെക്രട്ടറി ടി വി മണിപ്രസാദിന്റെ നെരൂൾ സീവുഡിലുള്ള വസതിയിൽ വെച്ച് 11:30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി ആശ മണിപ്രസാദ്‌ പ്രാർത്ഥന ചൊല്ലി.

കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി വായിച്ച മുൻ യോഗ മിനുട്ട്സ്, ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു.

കുമാരി ആര്യ അനിൽകുമാർ, പുണെ നൽകിയ ആജീവനാന്ത അംഗത്വ അപേക്ഷ യോഗം പരിശോധിച്ചു അംഗീകരിച്ചു.

ശാഖയുടെ 43മത് വാർഷികാഘോഷത്തെക്കുറിച്ച് വിലയിരുത്തി കലാവിഭാഗം അംഗം ശ്രീ രവി പിഷാരോടി സംസാരിച്ചു. അംഗങ്ങളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ വിലയിരുത്തുമ്പോൾ പൊതുവെ വളരെ നല്ല രീതിയിലും അച്ചടക്കത്തോടെയും നടത്തിയ പരിപാടിയായാണ് അറിയാൻ കഴിഞ്ഞതെന്ന് അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പരിപാടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടെങ്കിലും അവതരിക്കപ്പെട്ട പരിപാടികൾക്കെല്ലാം അംഗങ്ങളുടെ മികച്ച പ്രോത്സാഹനം ലഭിച്ചുവെന്നും അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ യുവതലമുറയിൽ നിന്നും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്തു. ക്ഷേത്രകലയായ കുറത്തിയാട്ടം വളരെ നല്ല രീതിയിൽ അവതരിക്കപ്പെട്ടുവെന്നും അംഗങ്ങൾക്ക് ഇഷ്ടമായെന്നും കാണികളുടെ പ്രതികരണത്തെ സാക്ഷിനിർത്തി അദ്ദേഹവും യോഗം പൊതുവെയും അഭിപ്രായപ്പെട്ടു. വാർഷികാഘോഷം ഇത്രയും മികച്ച, കുറ്റമറ്റ രീതിയിൽ നടത്താൻ അക്ഷീണം പരിശ്രമിച്ച ദഹിസർ വിരാർ വിഭാഗം അംഗങ്ങളുടെ, പ്രത്യേകിച്ച് ശ്രീ പി പി കുട്ടിക്കൃഷ്ണന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഖജാൻജി വാർഷികാഘോഷ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ഇക്കുറിയും പ്രതീക്ഷയിൽ കവിഞ്ഞ വിഭവ സമാഹരണം നടത്താനും ചിലവുകൾ ബജറ്റിനുള്ളിൽ നിലനിർത്താനും സാധിച്ചുവെന്നതിൽ യോഗം സന്തോഷം രേഖപ്പെടുത്തി, അതിന് പ്രയത്നിച്ചവരെ പ്രത്യേകം അഭിനന്ദിച്ചു. ഭാവി പരിപാടികളിൽ നാം അനുവർത്തിക്കേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ച് ശ്രീ കുട്ടിക്കൃഷ്ണന്റെ അഭിപ്രായങ്ങൾ യോഗം വിലയിരുത്തുകയും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താമെന്നും അഭിപ്രായപ്പെട്ടു.

ശാഖ കേന്ദ്രതലത്തിൽ നൽകി വരുന്ന പി എ പിഷാരോടി ക്യാൻസർ ചികിത്സാ സഹായത്തിനായി അപേക്ഷകൾ ലഭിക്കാത്ത വർഷങ്ങളിൽ അതിന് ലഭ്യമായ തുക മറ്റു അടിയന്തിര ആവശ്യമുള്ള ചികിത്സാ സഹായങ്ങൾക്കായി വിനിയോഗിക്കാൻ കൂടി അനുവദിക്കാൻ പറ്റുമോയെന്ന് സഹായ നിധി ഏർപ്പെടുത്തിയ കുടുംബത്തോട് കൂടി ആലോചിച്ച് വേണ്ടത് ചെയ്യുവാൻ തീരുമാനിച്ചു.

സമാജത്തിന്റെ കേന്ദ്ര സുവർണ്ണ ജൂബിലി ആഘോഷങ്ങളെക്കുറിച്ച് ശാഖയുടെ അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ട് ലഭിച്ച സന്ദേശത്തെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയും ശാഖയുടെ പൊതുയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.

പിക്നിക് എന്ന്, എവിടേക്ക് നടത്താമെന്നതിനെ കുറിച്ച് വെൽഫെയർ-വനിതാ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ ആരായുവാൻ തീരുമാനിച്ചു.

സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 3 മണിക്ക് പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here